Times Kerala

ത്രിരാഷ്ട്ര ക്രിക്കറ്റ്‌ ടൂര്‍ണ്ണമെന്റില്‍ വെസ്റ്റിന്‍ഡീസിനെതിരെ ബംഗ്ലാദേശിന് ജയം

 
ത്രിരാഷ്ട്ര ക്രിക്കറ്റ്‌ ടൂര്‍ണ്ണമെന്റില്‍ വെസ്റ്റിന്‍ഡീസിനെതിരെ ബംഗ്ലാദേശിന് ജയം

വെസ്റ്റ്‌ഇന്‍ഡീസ്, അയര്‍ലന്‍ഡ്, ബംഗ്ലാദേശ് ട്രൈ സീരിസിലെ അഞ്ചാം ഏകദിനത്തില്‍ വെസ്റ്റിന്‍ഡീസിനെതിരെ ബംഗ്ലാദേശിന് ജയം. അഞ്ച് വിക്കറ്റിനായിരുന്നു ബംഗ്ലാദേശിന്റെ വിജയം. ടോസ് നേടിയ വെസ്റ്റിന്‍ഡീസ് ക്യാപ്റ്റന്‍ ജെയ്‌സണ്‍ ഹോള്‍ഡര്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. അവര്‍ നിശ്‌ചിത അമ്ബത് ഓവറില്‍ ഒമ്ബത് വിക്കറ്റ് നഷ്ടത്തില്‍ 247 റണ്‍സ് എടുത്തു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് 47.2 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ വിജയം സ്വന്തമാക്കി. മുഷ്ഫികുര്‍ റഹീം(63),മുഹമ്മദ് മിഥുന്‍(43),സൗമ്യ സര്‍ക്കര്‍(54) എന്നിവരുടെ ബാറ്റ്ങ് മികവിലാണ് ബംഗ്ലാദേശ് വിജയം സ്വന്തമാക്കിയത്. നേരത്തെ വെസ്റ്റിന്‍ഡീസിന് വേണ്ടി ഹോപ്പും(87), ഹോള്‍ഡറും(62) മികച്ച പ്രകടനം നടത്തി.ബംഗ്ലാദേശ് താരം മൊര്‍ത്താസ മൂന്നും, മുസ്തഫീസര്‍ റഹ്മാന്‍ നാലും വിക്കറ്റ് നേടി.

ഇന്നലത്തെ ജയത്തോടെ ബംഗ്ലാദേശ് പോയിന്റ് നിലയില്‍ ഓണമതെത്തി. 10 പോയിന്റുമായി ബംഗ്ളദേശും ഒന്നാമതായും, 9 പോയിന്റുമായി വെസ്റ്റിനിഡിസുമാണ് രണ്ടാമതുമാണ്.

സ്‌കോര്‍ :

വെസ്റ്റിന്‍ഡീസ് : 247/9
ബംഗ്ലാദേശ് : 248/5 (47.2ഓവര്‍ )

Related Topics

Share this story