Times Kerala

വഴിവക്കിൽ നിന്ന 60 വയസ്സുള്ള വയോധികയെ ബലാൽസംഗം ചെയ്യാൻ ശ്രമം; ലോറി ഡ്രൈവർ പിടിയിൽ

 
വഴിവക്കിൽ നിന്ന 60 വയസ്സുള്ള വയോധികയെ ബലാൽസംഗം ചെയ്യാൻ ശ്രമം; ലോറി ഡ്രൈവർ പിടിയിൽ

താനൂർ: 60 വയസുള്ള വയോധികയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച കേസിൽ ലോറിഡ്രൈവർ അറസ്റ്റിൽ. കാഞ്ഞിരമറ്റം സ്വദേശി പി ടി ജോമോൻ (36) ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. തിരൂർ താനൂർ റോഡിലൂടെ ലോറിയുമായി പോകുമ്പോൾ പുലർച്ചെ 5.30ന് മൂച്ചിക്കൽ റോഡ് അരികിൽ നിൽക്കുകയായിരുന്നു വയോധികയെ . ലോറി നിർത്തി ഇറങ്ങിയ ജോമോൻ ബലാൽസംഗം ചെയ്യാൻ ശ്രമിക്കുകയായിരുന്നു.

വയോധിക നിലവിളിക്കുകയും ബഹളം വയ്ക്കുകയും ചെയ്തതോടെ ജോമോൻ ലോറിയുമായി കടന്നുകളയുകയായിരുന്നു. തുടർന്ന് വയോധികയുടെ പരാതിയിൽ സിസിടിവി ക്യാമറകൾ പരിശോധിച്ചാണ് താനൂർ പോലീസ് പ്രതിയെ പിടിച്ചത്.താനൂർ എസ്എച്ച്ഒ പി പ്രമോദ്, എസ്‌ഐ നവീൻ ഷാജ്, എഎസ്‌ഐ പ്രതീഷ്, സിവിൽ പൊലീസ് ഓഫീസർമാരായ കെ സലേഷ്, സബറുദ്ധീൻ, വിമോഷ്, പ്രിയങ്ക, മനോജ് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.

Related Topics

Share this story