അമേരിക്ക അനാവശ്യമായി പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന് ഇറാന്
May 14, 2019, 08:34 IST
ന്യൂഡല്‍ഹി: അമേരിക്കയുമായുള്ള ഭിന്നത സംബന്ധിച്ച് രൂക്ഷ വിമര്‍ശനവുമായി ഇറാന്. അമേരിക്ക അനാവശ്യ വിവാദങ്ങളും പ്രശ്നങ്ങളും സൃഷ്ടിക്കുകയാണെന്ന് ഇറാനിയന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ജാവേദ് സരീഫ് പറഞ്ഞു.ഇറാന് ഒരിക്കലും അമേരിക്കയുമായുല്ള പ്രശ്നങ്ങള്‍ മൂര്‍ച്ഛിക്കുന്നതിന് വഴിയൊരുക്കിയിട്ടില്ലെന്നും സരീഫ് പറഞ്ഞു.