Times Kerala

എന്താണ് രാഖിച്ചരട്.?

 
എന്താണ് രാഖിച്ചരട്.?

ഹൈന്ദവ വിശ്വാസികൾ പവിത്രവും പാവനവുമായാണ് രക്ഷാബന്ധൻ മഹോത്സവം കൊണ്ടാടുന്നത്.രക്ഷാബന്ധൻ ദിനത്തിലെ പ്രധാന ചടങ്ങ് രാഖിബന്ധനമാണ്.

വര്‍ണനൂലുകളാൽ നിര്‍മ്മിച്ച സുന്ദരമായ രക്ഷാസൂത്രമാണ് രാഖി. പൊതുവേ ചുവപ്പ് ചരട് ഉപയോഗിച്ചാണ് രാഖി നിര്‍മ്മിക്കുന്നത്. കേരളത്തിൽ ചുവപ്പ്, കാവി, നീല നിറങ്ങളിൽ രാഖി ചരടകള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. എന്നാൽ മറ്റ് സംസ്ഥാനങ്ങളിലെ രാഖിച്ചരടുകൾ അൽപം ആഢംബരം കലര്‍ത്തിയാണ് നിര്‍മ്മിക്കുന്നത്. മുത്തുകള്‍, കല്ലുകള്‍, വജ്രം പ്ലാസ്റ്റിക് തുടങ്ങിയവ ഉപയോഗിച്ചും രാഖിച്ചരടുകള്‍ നിര്‍മ്മിക്കും. തെക്കേ ഇന്ത്യയിൽ ആവണി അവിട്ടം എന്ന പേരിലാണ് രക്ഷാബന്ധൻ അറിയപ്പെടുന്നത്.

Related Topics

Share this story