Times Kerala

പിയുസി പരീക്ഷയില്‍ 94 ശതമാനം മാര്‍ക്ക്..;വിദ്യാര്‍ത്ഥിക്ക് ഐ ഫോണ്‍ സമ്മാനമായി നല്‍കി നടി തപ്‌സി പന്നു

 
പിയുസി പരീക്ഷയില്‍ 94 ശതമാനം മാര്‍ക്ക്..;വിദ്യാര്‍ത്ഥിക്ക് ഐ ഫോണ്‍ സമ്മാനമായി നല്‍കി നടി തപ്‌സി പന്നു

ബുദ്ധിമുട്ടുകള്‍ക്കിടയിലും നന്നായി പഠിച്ച് പിയുസി പരീക്ഷയില്‍ 94 ശതമാനം മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥിക്ക് ഐ ഫോണ്‍ സമ്മാനമായി നല്‍കി നടി തപ്‌സി പന്നു. കഴിഞ്ഞ ദിവസമാണ് പ്രീ യൂണിവേഴ്‌സിറ്റി പരീക്ഷയില്‍ 94 ശതമാനം മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥിനിയുടെ പിതാവ് സ്മാര്‍ട്ട് ഫോണിനായി സഹായം അഭ്യര്‍ത്ഥിച്ചത്. എൻഡിടിവിയാണ് ഇവരെക്കുറിച്ചുളള വാർത്ത പുറത്തെത്തിച്ചത്. നിരവധി പേരാണ് സ്മാർട്ട് ഫോൺ വാങ്ങിത്തരാമെന്ന് വാ​ഗ്ദാനം നൽകിയത്. ചിലരാകട്ടെ പെൺകുട്ടിയുടെയും സഹോദരിമാരുടെയും വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കാൻ തയ്യാറായി മുന്നോട്ട് വന്നിരുന്നു. വാര്‍ത്ത ശ്രദ്ധയില്‍പെട്ട നടി കുട്ടിക്ക് ഫോണ്‍ സമ്മാനമായി നല്‍കുകയായിരുന്നു. .

‘കൂടുതല്‍ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം ലഭിക്കേണ്ടത് അത്യാവശ്യമാണ്. അതുപോലെ ഓരോ വിദ്യാര്‍ത്ഥിക്കും വിദ്യാഭ്യാസം ലഭിക്കണം. നമുക്ക് കൂടുതല്‍ ഡോക്ടര്‍മാരെ ആവശ്യമുണ്ട്. നമ്മുടെ നാടിന് നല്ലൊരു നാളെയുണ്ടാകാന്‍ വേണ്ടിയുള്ള എന്റെ എളിയ ശ്രമങ്ങളിലൊന്നാണിത്.’ തപ്‌സി ട്വീറ്റില്‍ കുറിച്ചു.

‘തപ്‌സി മാഡം അയച്ച ഫോണ്‍ ലഭിച്ചു. ഇതൊരു ഐ ഫോണ്‍ ആണെന്ന് എനിക്ക് വിശ്വസിക്കാന്‍ സാധിച്ചില്ല. ഇതുപോലെ ഒരെണ്ണം സ്വപ്നം കാണാന്‍ പോലും എനിക്ക് സാധിക്കില്ല. കഠിനമായി പരിശ്രമിച്ച് ഞാന്‍ നീറ്റ് പരീക്ഷ പാസ്സാകും. നിങ്ങളുടെ അനുഗ്രഹങ്ങള്‍ എനിക്കൊപ്പം ഉണ്ടാകണം.’ പെണ്‍കുട്ടി എന്‍ഡിടിവിയോട് പറഞ്ഞു. വളരെ കഷ്ടപ്പെട്ടാണ് പെണ്‍കുട്ടിയുടെ പിതാവ് മക്കളുടെ വിദ്യാഭ്യാസം നടത്തിയിരുന്നത്.

Related Topics

Share this story