Times Kerala

ശ്വാസകോശത്തില്‍ തുളച്ചു കയറിയ വെടിയുണ്ടയുമായി യുവാവ് കഴിഞ്ഞത് 10 ദിവസം.!!

 
ശ്വാസകോശത്തില്‍ തുളച്ചു കയറിയ വെടിയുണ്ടയുമായി യുവാവ് കഴിഞ്ഞത് 10 ദിവസം.!!

കാളികാവ്: ബൈക്കിൽ സഞ്ചരിക്കവേ അപകടത്തില്‍ പെട്ട് ശ്വാസകോശത്തില്‍ തറഞ്ഞുകയറിയ മുളങ്കമ്പുമായി യുവാവ് കഴിഞ്ഞത് 10 ദിവസം. വണ്ടൂരിലെ ബേക്കറി ജീവനക്കാരനായ അപരീഷിനാണ് നിലമ്പൂര്‍ എടക്കര റോഡിലൂടെ ബൈക്കില്‍ സഞ്ചരിക്കവേ റോഡരികിലെ മുളങ്കൂട്ടം കടപുഴകി ദേഹത്തേക്ക് വീഴുകയും ഒരു മുളക്കഷ്ണം. ശ്വാസകോശവും കടന്ന് ഹൃദയത്തിനടുത്തുവരെ തുളച്ചുകയറുകയും ചെയ്തത്. കോഴിക്കോട് ചെസ്റ്റ് ഹോസ്പിറ്റലില്‍ നടത്തിയ മണിക്കൂറുകൾ നീണ്ട സങ്കീർണമായ ശസ്ത്രക്രിയയിലൂടെയാണ് ഏഴു സെന്റീമീറ്ററും മൂന്ന് സെന്റീമീറ്ററുമുള്ള രണ്ട് മുളക്കഷണങ്ങൾ പുറത്തെടുത്തത്. അതേസമയം, അപരീഷ് അപകട നില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

അപകടത്തിനിടെ നെഞ്ചില്‍ തുളച്ചുകയറിയ മുളക്കമ്പ് അപ്പോള്‍ത്തന്നെ അപരീഷ് വലിച്ചൂരിയിരുന്നു.തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്തസ്രാവം കാരണം സ്‌കാനിങ്ങില്‍ ഒന്നും കണ്ടെത്താന്‍ കഴിയാത്തതിനാല്‍ മുറിവ് തുന്നിക്കെട്ടി ആശുപത്രിയിൽ നിന്നും വിട്ടയക്കുകയായിരുന്നു.

രണ്ടുദിവസത്തിനുശേഷം കടുത്ത പനിയും രക്തസ്രാവവും ഉണ്ടായതിനെ തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് ഹൃദയത്തിന്റെ പിന്‍ഭാഗത്ത് എത്തിനില്‍ക്കുന്ന മുളക്കഷ്ണം ഉള്ളതായി കണ്ടെത്തിയത്. തുടര്‍ന്ന് കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

കാര്‍ഡിയോ തൊറാസിക് സര്‍ജനായ ഡോ. നാസര്‍ യൂസഫിന്റെ നേതൃത്വത്തില്‍ നടത്തിയ ശസ്ത്രക്രിയയ്ക്കിടെയാണ് മറ്റൊരു മുളക്കഷ്ണവും ഉണ്ടെന്ന് കണ്ടെത്തിയത്. അപരീഷിന്റെ മന:സാന്നിധ്യമാണ് ഇത്രയും വേഗത്തില്‍ ആരോഗ്യം വീണ്ടെടുക്കാന്‍ കാരണമായതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

Related Topics

Share this story