Nature

ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചു

യു.എ.ഇ: കോവിഡ് വ്യാപനത്തെ തുടർന്ന് നിർത്തിവച്ചിരുന്ന യുഎഇയിലേക്കുള്ള വിമാന സർവീസുകൾ ഇന്ത്യ പുനരാരംഭിച്ചു. അബുദാബി, ദുബായ് ഷാര്‍ജ എന്നിവിടങ്ങിലേക്കാണ് സര്‍വീസുകള്‍ പുനരാരംഭിച്ചത്. യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കും തിരിച്ചും വിമാന സര്‍വീസുകള്‍ നടത്താന്‍ ഇരുരാജ്യങ്ങളും തീരുമാനിച്ചിരുന്നു. ജുലൈ 26 വരെ കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്ന് നിരവധിപേര്‍ യുഎഇയില്‍ തിരിച്ചെത്തുകയും ചെയ്തിരുന്നു. ഈ സംവിധാനം ഓഗസ്റ്റ് 15 വരെ തുടരാനാണ് ഇപ്പോഴത്തെ നിര്‍ദ്ദേശം. ഐ.സി.എ., ജി.ഡി.ആര്‍.എഫ്.എ. അനുമതി ഉള്ള താമസവിസക്കാര്‍ക്ക് മാത്രമാണ് യുഎഇയില്‍ ഇപ്പോള്‍ തിരിച്ചെത്താന്‍ കഴിയുക.

prd
You might also like

Leave A Reply

Your email address will not be published.