Times Kerala

രക്ഷാബന്ധൻ,ഐതിഹ്യം..!

 
രക്ഷാബന്ധൻ,ഐതിഹ്യം..!

രക്ഷാബന്ധവുമായി ബന്ധപ്പെട്ട് പല കഥകളും പ്രചരിക്കുന്നുണ്ട്. നിലവിലുള്ള ഐതീഹ്യങ്ങളും പലതാണ്.

മൂന്നു കണ്ണും നാലു കൈകളോടും കൂടിയ ശിശുപാലൻറെ ശിരച്ചേധം നടത്തുന്ന സമയത്ത് ഭഗവാൻ കൃഷ്ണൻറെ കൈ വിരൽ മുറിയുന്നു. അടുത്തുണ്ടായിരുന്ന ദ്രൗപദി തന്റെ സാരികീറി മുറിഞ്ഞ ഭാഗത്ത് കെട്ടുകയും രക്ത സ്രാവം നിൽക്കുകയും ചെയ്യുന്നു. ദ്രൗപതിയുടെ ഈ പ്രവർത്തിയിൽ സന്തോഷം തോന്നിയ കൃഷ്ണൻ അവരെ തന്റെ സഹോദരായി ഏറ്റെടുക്കുകയും ഏത് സാഹചര്യത്തിലും വിളിച്ചാൽ എത്തുമെന്ന് വാക്ക് നൽകുകയും ചെയ്യുന്നു. അവസ്സരം വരുമ്പോൾ സാരി കഷണത്തിലെ ഓരോ ഇഴനൂലിനും പകരമായി തിരിച്ചു സഹായം ചെയ്യുമെന്നും കൃഷ്ണൻ സത്യം ചെയ്തു.

കൗരവ സഭയിൽ ദുര്യോധനൻറെ ആജ്ഞയനുസ്സരിച്ചു ദുശ്ശാസ്സനൻ ദ്രൗപതിയെ വിവസ്ത്രയാക്കാൻ ശ്രമിക്കുമ്പോൾ ശ്രികൃഷ്ണൻ പ്രത്യക്ഷപ്പെടുകയും ഓരോ നൂലിഴക്കും പകരമായി അഴിച്ചാൽ തീരാത്തത്രയും സാരി നൽകി സഹോദരിയായ ദ്രൗപതിയുടെ മാനം കാക്കുകയും ചെയ്യുന്നു. ദ്രൗപതി കെട്ടിയ സാരി കഷണമാണ് രാഖിയായി (രക്ഷ) മാറിയത്. പിന്നീട് മഹാഭാരത യുദ്ധത്തിൽ പങ്കെടുക്കാൻ പോകുന്ന അവസ്സരത്തിലും ദ്രൗപതി രാഖി കെട്ടി സഹോദരനായ ശ്രികൃഷ്ണൻറെ രക്ഷ ഉറപ്പു വരുത്തിയെന്നും വിശ്വാസമുണ്ട്. ഈ വിശ്വാസ്സവും ആ ചാരങ്ങളുമാണ് രക്ഷാ ബന്ധൻ ആയി മാറിയത്.

മറ്റൊരു ഐതിഹ്യം..;

ഒരിക്കൽ ദേവന്മാരും അസുരന്മാരും തമ്മിൽ യുദ്ധം നടന്നു. ദേവന്മാർ പരാജയപ്പെടാൻ തുടങ്ങിയപ്പോൾ ഇന്ദ്രന്റെ പത്നിയായ ‘ശചി’ ഇന്ദ്രന്റെ കയ്യിൽ രക്ഷയ്ക്കായി, രക്ഷാസൂത്രം (രാഖി) കെട്ടികൊടുക്കുകയും,ഈ രക്ഷാസൂത്രത്തിന്റെ ബലത്തിൽ, ഇന്ദ്രൻ ശത്രുക്കളെ പരാജയപ്പെടുത്താൻ ശക്തി നേടി.വിജയവുമായി തിരിച്ച് വന്ന ആ ദിവസം മുതൽ ‘രക്ഷാബന്ധനം’ എന്ന ഉത്സവം ആരംഭമായി.പിന്നീട് സഹോദരി സഹോദരന്റെ കൈകളിൽ രാഖി കെട്ടുന്ന ചടങ്ങ് പ്രചാരത്തിൽ വന്നു. രാഖിയുടെ നൂലുകൾക്ക് അത്ഭുതശക്തിയുണ്ടെന്നാണ് വിശ്വസിച്ച് വരുന്നത്.ഇത് സംബന്ധിച്ച് പല ചരിത്രസംഭവങ്ങളും ഉണ്ടായിട്ടുണ്ടു.സിക്കന്ദറും പുരുവും തമ്മിലുള്ള ചരിത്രപ്രധാനമായ യുദ്ധം ആരംഭിക്കുന്നതിന് മുമ്പ്, സിക്കന്ദറുടെ കാമുകി,പുരുവിനെ സമീപിക്കുകയും,കൈകളിൽ രാഖി കെട്ടിച്ച് സഹോദരനാക്കുകയും ചെയ്ത്,യുദ്ധത്തിൽ സിക്കന്ദറെ വധിക്കുകയില്ല എന്നു ഒരു സത്യവചനവും വാങ്ങി. പുരു,കൊടുത്ത വാക്ക് പാലിക്കുകയും ചെയ്തു.രക്ഷാബന്ധന്റെ മഹത്ത്വം കാണിക്കുന്ന സംഭവമാണ് ഇതു.

Related Topics

Share this story