Times Kerala

സഹോദരിമാരെ കൂട്ടബലാത്സംഗം ചെയ്തു, ദൃശ്യങ്ങൾ പകർത്തി ഭീഷണി; ബന്ധു അടക്കം 11 പേർ അറസ്റ്റിൽ

 
സഹോദരിമാരെ കൂട്ടബലാത്സംഗം ചെയ്തു, ദൃശ്യങ്ങൾ പകർത്തി ഭീഷണി; ബന്ധു അടക്കം 11 പേർ അറസ്റ്റിൽ

റായ്‌പൂര്‍: ഛത്തീസ്‌ഗഡില്‍ പ്രായപൂർത്തിയാകാത്ത സഹോദരിമാരെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ 11 പേർ അറസ്റ്റിലായി. രണ്ട് മാസം മുമ്പാണ് കേസിനസപദമായ സംഭവം നടന്നത്. എട്ട് പേർ ചേർന്ന് പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് പുറത്ത് പറഞ്ഞാൽ കൊലപ്പെടുത്തുമെന്നും ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് പ്രതികൾ പെൺകുട്ടികൾ പെൺകുട്ടികളെ ഭീഷണിപ്പെടുത്തിയിരുന്നു.

സംഭവം നടന്ന് രണ്ട് മാസങ്ങൾക്ക് ശേഷം കഴിഞ്ഞ ദിവസം മറ്റൊരാൾ പെൺകുട്ടികളിൽ ഒരാളെ സമീപിക്കുകയും തന്നോട് സഹകരിച്ചില്ലെങ്കിൽ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു. ഇതോടെയാണ് പെൺകുട്ടികൾ പീഡനവിവരം പോലീസിനെ അറിയിച്ചത്. കൂട്ടബലാത്സംഗ കേസിൽ 11 പ്രതികളാണ് ഉള്ളതെന്നും പ്രതികളിലൊരാൾ പെൺകുട്ടികളുടെ ബന്ധുവാണെന്നും പോലീസ് പറഞ്ഞു.

Related Topics

Share this story