Nature

കുവൈത്തിലേക്ക് ഇന്ത്യയടക്കം ഏഴ് രാജ്യങ്ങൾക്ക് വിലക്ക് 

കുവൈത്ത് സിറ്റി : കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ഇന്ത്യയടക്കം ഏഴ് രാജ്യങ്ങളിൽനിന്നുള്ളവർക്ക് താത്ക്കാലിക പ്രവേശന വിലക്ക് ഏർപ്പെടുത്തി കുവൈത്ത് . ഒരു പ്രാദേശിക ദിനപത്രമാണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തത് . ഇതുസംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് നടത്തിയിട്ടില്ല .

ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക, പാകിസ്താൻ, ഫിലിപ്പീൻസ്, ഇറാൻ, നേപ്പാൾ എന്നീ രാജ്യത്തുനിന്നുള്ള യാത്രക്കാർക്കാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത് . ഓഗസ്റ്റ് ഒന്നിനാണ് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് വാണിജ്യ സർവീസ് ആരംഭിക്കുന്നത് . അപ്പോൾ ഈ ഏഴു രാജ്യങ്ങളിൽനിന്ന് ഒഴികെയുള്ള യാത്രക്കാർക്ക് കുവൈത്തിലേക്ക് വരാൻ അനുമതി നൽകിയതായാണ് പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്തിരിക്കുന്നത് .

prd
You might also like

Leave A Reply

Your email address will not be published.