Nature

നാസയുടെ ചൊവ്വാ പര്യവേഷണ പേടകം മാര്‍സ് 2020;വിക്ഷേപണം വിജയകരം

അമേരിക്കന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസയുടെ ചൊവ്വാ പര്യവേഷണ പേടകം മാര്‍സ് 2020 പെര്‍സെവെറന്‍സ് റോവര്‍ വിജയകരമായി വിക്ഷേപിച്ചു . ജീവന്റെ സാന്നിധ്യം തേടിയുള്ള ഗവേഷണം അടക്കം ഭാവിയിലെ ചൊവ്വാ ദൗത്യങ്ങളെ സഹായിക്കുകയുമാണ് ഈ ധൗത്യത്തിന്റെ ലക്ഷ്യം.

ഫ്ലോറിഡയിലെ കേപ് കനാവറലില്‍ നിന്ന് പ്രാദേശിക സമയം 7.50നാണ് വിക്ഷേപിച്ചത്. ഏഴ് മാസമാണ് ചൊവ്വയിലേക്കുള്ള യാത്ര കണക്കാക്കുന്നത് . 2021 ഫെബ്രുവരി 18നാണ് പേടകം ചൊവ്വയിലെത്തുക . ചൊവ്വയിലെ ജീവന്റെ തെളിവുകള്‍ കണ്ടെത്തുക എന്ന വലിയ ദൗത്യമാണ് മാര്‍സ് 2020 പെര്‍സെവെറന്‍സ് റോവറിനല്ലത് .

23 ക്യാമറകളും രണ്ട് ശബ്ദ റെക്കോഡിങ് സംവിധാനങ്ങളും അടങ്ങിയതാണ് പേടകം. ലേസറുകള്‍ ഉപയോഗിച്ച്‌ ചൊവ്വയുടെ പ്രതലത്തില്‍ രാസ പരിശോധന നടത്താനുള്ള സംവിധാനവും പേടകത്തില്‍ സജ്ജീകരിച്ചിട്ടുണ്ട് .

prd
You might also like

Leave A Reply

Your email address will not be published.