Times Kerala

റംസാന്‍ പ്രമാണിച്ച്‌ തിരഞ്ഞെടുപ്പ് സമയം പുന:ക്രമീകരിക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി

 
റംസാന്‍ പ്രമാണിച്ച്‌ തിരഞ്ഞെടുപ്പ് സമയം പുന:ക്രമീകരിക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി: റംസാന്‍ പ്രമാണിച്ച്‌ തിരഞ്ഞെടുപ്പ് സമയം പുന:ക്രമീകരിക്കണമെന്ന ആവശ്യം നിരാകരിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി സുപ്രീം കോടതി ശരിവെച്ചു. റംസാന്‍ നോമ്ബ് കാലമായതിനാല്‍ മെയ് 19ലെ അവസാന ഘട്ട തിരഞ്ഞെടുപ്പില്‍ പോളിംഗ് സമയം രണ്ട് മണിക്കൂര്‍ നേരത്തെ ആക്കണമെന്നായിരുന്നു ആവശ്യം.

ആവശ്യത്തില്‍ കഴമ്ബില്ലെന്ന് കണ്ട് ജസ്റ്റിസുമാരായ ഇന്ദിര ബാനര്‍ജിയും സഞ്ജീവ് ഖന്നയുമാണ് ഹര്‍ജി തള്ളിയത്. ഇതോടെ അവസാന ഘട്ടത്തിലും രാവിലെ ഏഴ് മണി മുതല്‍ വൈകുന്നേരം ആറ് മണി വരെയായിരിക്കും പോളിംഗ്.

അഡ്വക്കേറ്റ് നിസാമുദ്ദീന്‍ പാഷ നല്‍കിയ ഹര്‍ജിയില്‍ അഭിപ്രായം അറിയിക്കാന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ഉള്‍പ്പെട്ട മൂന്നംഗ ബെഞ്ച് മെയ് 2ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു.സമയം പുന:ക്രമീകരിക്കേണ്ടതില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ മെയ് 5ന് സുപ്രീം കോടതിയെ അറിയിച്ചിരുന്നു.

ആവശ്യം വീണ്ടും പരിഗണിക്കണമെന്ന് ഹര്‍ജിക്കാരന്‍ സുപ്രീം കോടതിയില്‍ അപേക്ഷിച്ചുവെങ്കിലും നിരാകരിക്കപ്പെടുകയായിരുന്നു.

Related Topics

Share this story