Times Kerala

കോവിഡ് രോഗികളെ അതത് താലൂക്കുകളിൽ തന്നെ ചികിത്സിക്കാനുള്ള സൗകര്യം സജ്ജീകരിക്കണം: മന്ത്രി

 
കോവിഡ് രോഗികളെ അതത് താലൂക്കുകളിൽ തന്നെ ചികിത്സിക്കാനുള്ള സൗകര്യം സജ്ജീകരിക്കണം: മന്ത്രി

ആലപ്പുഴ ജില്ലയിലെ കോവിഡ് രോഗികളിൽ വിവിധ താലൂക്കുകളിൽ ഉള്ളവരെ അതത് താലൂക്കുകളിൽ തന്നെ ചികിത്സിക്കാനുള്ള സൗകര്യം സജ്ജീകരിക്കണം എന്ന് പൊതുമരാമത്തുമന്ത്രി ജി സുധാകരൻ. ഗൗരവകരമായ രോഗലക്ഷണങ്ങൾ ഉള്ളവരെ മെഡിക്കൽ കോളേജിലും പ്രവേശിപ്പിക്കണം.കോവിഡ്19 ജാഗ്രത യുമായി ബന്ധപ്പെട്ട് ചേർത്തല, അമ്പലപ്പുഴ, കായംകുളം മണ്ഡലങ്ങളിലെ

എംഎൽഎമാരെ പങ്കെടുപ്പിച്ചുകൊണ്ട് കലക്ടറേറ്റിൽ നടന്ന അവലോകനയോഗത്തിലാണ് ജില്ലയുടെ ചുമതല കൂടിയുള്ള മന്ത്രി ജി സുധാകരൻ ഈ നിർദ്ദേശം വച്ചത്. മന്ത്രി പി തിലോത്തമൻ, യു പ്രതിഭ എം എൽ എ, ജില്ലാ കലക്ടർ എ. അലക്സാണ്ടർ, ജില്ലാ പോലീസ് മേധാവി പി.എസ്.സാബു, ജില്ലാ മെഡിക്കൽ ഓഫീസർ എൽ അനിതകുമാരി തുടങ്ങിയവർ സന്നിഹിതരായിരുന്നു.

ജില്ലയിൽ തീരദേശത്ത് രോഗവ്യാപനം സാധ്യത നിലനിൽക്കുന്നുണ്ട്. തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ മുഴുവനായോ വാർഡുകളായോ, ആകെ ജില്ലയിൽ 38 ഇടം കണ്ടെയ്നൻമെൻറ് സോണായി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇവ യോഗം വിശകലനം ചെയ്തു.
രോഗികളില്ലാത്തതും രോഗവ്യാപന സാധ്യത കുറവുള്ളതുമായ മേഖലകളെ കണ്ടൈൻമെൻറ് സോൺ നിയന്ത്രണങ്ങളിൽ നിന്നു ഒഴിവാക്കാനുള്ള സാധ്യത പരിശോധിക്കാൻ ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി. ജനങ്ങൾക്കുള്ള ബുദ്ധിമുട്ടുകൾ പരമാവധി കുറയ്ക്കുന്നതിന്റെ ഭാഗമായാണിത്.

കയർ ഫാക്ടറികളിൽ കുറച്ചു ജീവനക്കാരെ മാത്രം ജോലിയിൽ ഉൾപ്പെടുത്തി , കോവിഡ മാനദണ്ഡങ്ങൾ പാലിച്ച് തുറന്നു പ്രവർത്തിക്കാൻ അനുവാദം നൽകണം. ഇതും പരിഗണിക്കാൻ ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടു.

പ്രദേശത്തെ രോഗവ്യാപന സാധ്യത പരിശോധിച്ചശേഷം സുരക്ഷിതമെങ്കിൽ അരൂർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റും തുറക്കാനുള്ള സാധ്യത പരിശോധിക്കണമെന്ന് മന്ത്രി പി. തിലോത്തമൻ . പറഞ്ഞു.

ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റീനിലുള്ളവരുടെ സ്രവ പരിശോധനാഫലം വേഗത്തിലാക്കാനുള്ള നടപടികളെടുക്കണമെന്ന് യു പ്രതിഭ എം എൽ എ പറഞ്ഞു.

ജില്ലയിൽ 1633 പേർക്കാണ് ഇതുവരെ രോഗബാധിതർ ആയിട്ടുള്ളത്. 40 ദിവസത്തോളം ജില്ലയിൽ ആർക്കും കോവിഡ ബാധിക്കാത്ത സ്ഥിതി ഉണ്ടായിരുന്നുവെന്നും മന്ത്രി ജി സുധാകരൻ പറഞ്ഞു. സർക്കാരിൻറെയും ജില്ലാ ഭരണകൂടത്തിൻറെയും ശക്തമായ ഇടപെടൽ കാരണം കോവിഡ് വ്യാപന നിയന്ത്രണ പ്രവർത്തനങ്ങൾ നല്ല രീതിയിലാണ് നടക്കുന്നത്. ജില്ലയിൽ നിലവിൽ 13752 ടെസ്റ്റുകൾ നടത്തിയതിൽ 13232 പേരുടെ ഫലം ലഭിച്ചു. 10 ക്ലസ്റ്ററുകൾ ആണ് ജില്ലയിലുള്ളത്.
ബലി പെരുന്നാളിന് സർക്കാർ മാനദണ്ഡങ്ങൾ അനുസരിച്ച് പള്ളികളിൽ പ്രാർത്ഥിക്കാനുള്ള അനുവാദം ലഭിക്കുമെന്നും മന്ത്രി ജി.സുധാകരൻ പറഞ്ഞു.

Related Topics

Share this story