Nature

ഒമാനില്‍ 590 പേര്‍ക്ക്​ കൂടി കോവിഡ്; 1181 പേര്‍​ രോഗമുക്തി നേടി 

മസ്കത്ത് : ഒമാനില്‍ 590 പേര്‍ക്ക്​ കൂടി കോവിഡ് 19​ സ്​ഥിരീകരിച്ചു . പുതിയ രോഗികളില്‍ 496 പേര്‍ സ്വദേശികളും 94 പേര്‍ പ്രവാസികളുമാണ് ​. ഇതോടെ കോവിഡ്​ സ്​ഥിരീകരിച്ചവരുടെ എണ്ണം 79159 ആയി . 1181 പേര്‍ രോഗമുക്തി നേടി . ഇതോടെ രോഗമുക്​തരുടെ എണ്ണം 61421 ആയി. 1940 പരിശോധനകളാണ്​ നടത്തിയത് ​.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 9 പേര്‍ കൂടി രോഗബാധയെ തുടർന്ന് മരണപ്പെട്ടു​. ഇതോടെ മരണ സംഖ്യ 421 ആയി ഉയര്‍ന്നു . 63 പേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 511 പേരാണ്​ നിലവില്‍ ആശുപത്രികളില്‍ ചികിത്സയിലുള്ളത്​. ഇതില്‍ 187 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്​. 17917 പേരാണ്​ നിലവില്‍ അസുഖബാധിതരായിട്ടുള്ളത്​.

prd
You might also like

Leave A Reply

Your email address will not be published.