Times Kerala

റവ.ഡോ.ജേക്കബ് മണ്ണാറപ്രായില്‍ കോര്‍ എപ്പിസ്‌കോപ്പ അന്തരിച്ചു

 
റവ.ഡോ.ജേക്കബ് മണ്ണാറപ്രായില്‍ കോര്‍ എപ്പിസ്‌കോപ്പ അന്തരിച്ചു

പ്രമുഖ സംഘാടകനും സാമൂഹിക പ്രവര്‍ത്തകനും മദ്യ നിരോധന സമിതിയുടെ സംസ്ഥാന പ്രസിഡന്റുമായ റവ.ഡോ.ജേക്കബ് മണ്ണാറപ്രായില്‍ കോര്‍ എപ്പിസ്‌കോപ്പ അന്തരിച്ചു. 74 വയസായിരുന്നു. ഹൃദയസ്തംഭനം മൂലം ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു., വൈദിക പoനം പൂര്‍ത്തിയാക്കിയ ശേഷം വിവിധ സഭാ ചുമതലകള്‍ വഹിച്ച ഫാ.ജേക്കബ് മണ്ണാറപ്രായില്‍ കോര്‍ എപ്പിസ്‌കോപ്പ അരനൂറ്റാണ്ടായി സാമൂഹിക സാംസ്‌കാരിക മേഖലകളില്‍ നിറ സാന്നിദ്ധ്യമായിരുന്നു.

സഭാതര്‍ക്കം രൂക്ഷമായിരുന്ന 1970 മുതല്‍ നാലു പതിറ്റാണ്ടോളം ആലുവതൃക്കുന്നത്ത് സെമിനാരിയുടെ മാനേജര്‍ ,വികാരി എന്നീ തസ്തികളില്‍ സേവനമനുഷ്ടിച്ചു.
1960 കളില്‍ കേരളത്തിലെ അറിയപ്പെടുന്ന കണ്‍വന്‍ഷന്‍ പ്രസംഗികനായിരുന്ന അദ്ദേഹം. പിന്നീട് സഭയുടെ അതിരുകള്‍ വിട്ട്മുഴുവന്‍ സമയവും സാമൂഹിക പ്രവര്‍ത്തനത്തില്‍ ചെലവിട്ടു. സഭാ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപരായും, വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേലധികാരിയായും പ്രവര്‍ത്തിച്ച മണ്ണാറ പ്രായില്‍ കോര്‍ എപ്പിസ്‌കോപ്പ 50 ഓളം പ്രസ്ഥാനങ്ങളുടെ അമരക്കാരനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സാമൂഹിക സാമുദായിക മേഖലകളിലെ വിശിഷ്ട സേവനത്തിന് ഗ്രേസ് ഷെവലിയാാര്‍ ,ജസ്റ്റിസ് വിതയത്തില്‍ അവാര്‍ഡ്, സദ് സേവ, അവാര്‍ഡ്,’ സേവന രത്‌ന അവാര്‍ഡ് ,മാര്‍ തിയോഫിലോസ് അവാര്‍ഡ് ജസ്റ്റിസ് കെ.പി രാധാകൃഷണന്‍ അവാര്‍ഡ് ,മാനവശ്രീ അവാര്‍ഡ് ‘ സൗഹൃരത്‌നം അവാര്‍ഡ്, എന്നിങ്ങനെ നിരവധി പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹനായിട്ടുണ്ട്

Related Topics

Share this story