Nature

ബസുകള്‍ക്കും ചരക്കു വാഹനങ്ങള്‍ക്കും നികുതി അടയ്ക്കാൻ സാവകാശം

സ്വകാര്യ ബസുകള്‍ക്ക് നികുതി അടയ്ക്കാനുള്ള സമയപരിധി ഒക്ടോബര്‍ 14 വരെ നീട്ടി. നികുതി ഗഡുക്കളായി അടയ്ക്കുന്നതിനുള്ള സാവകാശം നല്‍കുമെന്ന് ഗതാഗത മന്ത്രി വ്യക്തമാക്കി.

ഓഗസ്റ്റ് ഒന്നു മുതല്‍ സ്വകാര്യബസുകള്‍ സര്‍വീസ് നിര്‍ത്താന്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാരിന്റെ തീരുമാനം. ചരക്കു വാഹനങ്ങള്‍ക്ക് നികുതി അടയ്ക്കാന്‍ സെപ്റ്റംബര്‍ വരെ സാവകാശം നല്‍കുമെന്നും മന്ത്രി പറഞ്ഞു.

prd
You might also like

Leave A Reply

Your email address will not be published.