Times Kerala

മദ്യലഹരിയിൽ മകളെ മാതാവിന്റെ മുന്നിൽ വച്ച് നിരന്തരം ബലാത്‌സംഗം ചെയ്തു; ഭാര്യയുടെ പരാതിയിൽ 45 കാരൻ അറസ്റ്റിൽ

 
മദ്യലഹരിയിൽ മകളെ മാതാവിന്റെ മുന്നിൽ വച്ച് നിരന്തരം ബലാത്‌സംഗം ചെയ്തു; ഭാര്യയുടെ പരാതിയിൽ 45 കാരൻ അറസ്റ്റിൽ

നോയിഡ: ഉത്തർപ്രദേശിലെ നോയിഡയിൽ പ്രായപൂർത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്ത കേസിൽ 45 കാരനെ അറസ്റ്റ് ചെയ്തു. ബീഹാർ സ്വദേശിയായ ഇയാൾ പലപ്പോഴും മദ്യപിച്ച് 13 വയസുള്ള മകളെ ബലാൽസംഗം ചെയ്യതിരുന്നു എന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ജൂലൈ 24 ന് ഫേസ് 2 പോലീസ് സ്റ്റേഷനിൽ ഇയാളുടെ ഭാര്യ പരാതി നൽകിയതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (വനിതാ സുരക്ഷ) വൃന്ദാ ശുക്ല പറഞ്ഞു.

“മദ്യപിച്ച് ഭർത്താവ് മകളെ ബലാത്സംഗം ചെയ്യുമായിരുന്നു എന്ന് യുവതി പരാതിയിൽ പറയുന്നു. എന്നാൽ നാണക്കേടും കുടുംബത്തിൽ അപമാനവും ഉണ്ടാകുമെന്ന ഭയം തന്നെ പോലീസിനെ സമീപിക്കുന്നതിൽ നിന്ന് തടഞ്ഞതെന്നും അവർ പരാതിയിൽ പറഞ്ഞെന്നും ,” ശുക്ല പറഞ്ഞു.

എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് പ്രാഥമിക അന്വേഷണം നടത്തിയ ശേഷമാണ് ബുധനാഴ്ച പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് ഡിസിപി പറഞ്ഞു. ഇന്ത്യൻ പീനൽ കോഡ് സെക്ഷൻ 376 (ബലാത്സംഗം), ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കൽ (പോക്സോ) ആക്റ്റ്, 2012 എന്നിവ ചുമത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. തുടർനടപടികൾ നടക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു.

Related Topics

Share this story