Times Kerala

അമ്മയുടെ കരുതലിനു മുന്നിൽ എന്ത് പ്രളയം.! കുട്ടിയാനയെ നദി കടക്കാൻ സഹായിക്കുന്ന അമ്മ, പ്രളയം മൂടിയ അസമിൽ നിന്നും ഹൃദയത്തിൽ തൊടുന്ന ഒരു കാഴ്ച

 
അമ്മയുടെ കരുതലിനു മുന്നിൽ എന്ത് പ്രളയം.!  കുട്ടിയാനയെ നദി കടക്കാൻ സഹായിക്കുന്ന അമ്മ, പ്രളയം മൂടിയ അസമിൽ നിന്നും ഹൃദയത്തിൽ തൊടുന്ന ഒരു കാഴ്ച

അമ്മ നൽകുന്ന സ്നേഹത്തിനും കരുതലിനും പരിധികളില്ലെന്നു വീണ്ടും വീണ്ടും തെളിയിക്കപ്പെടുകയാണ്, ഒരു വീഡിയോ ഇപ്പോൾ പ്രചരിക്കുന്നതും നമ്മെ ഓർമിപ്പിക്കുന്നത് അമ്മയുടെ കരുതൽ തന്നെയാണ്. ഒരു അമ്മ ആന തന്റെ കുഞ്ഞിനെ നദീതീരത്ത് നിന്നും കയറാൻ സഹായിക്കുന്നതാണ് വീഡിയോയാണ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത് . സോഷ്യൽ മീഡിയയിൽ വ്യാപകമായി പങ്കിട്ടിരിക്കുന്ന വീഡിയോയിൽ, വെള്ളപ്പൊക്കം നിറഞ്ഞ നദി മുറിച്ചുകടക്കാൻ അമ്മ ആന തന്റെ കുഞ്ഞിനെ എങ്ങനെ സഹായിക്കുന്നുവെന്ന് കാണിക്കുന്നു. പ്രളയബാധിതരായ അസമിലെ ഉദൽഗുരി ജില്ലയിലാണ് ഈ സംഭവം നടന്നത്.സർജന്റ് ബികാഷ് എന്നയാളാണ് ട്വിറ്ററിൽ വീഡിയോ ക്ലിപ്പ് പങ്കുവച്ചിരിക്കുന്നത്. വീഡിയോയുടെ അടിക്കുറിപ്പ് ഇങ്ങനെയാണ് , “അമ്മയുടെ സ്നേഹം , ഇത് ഭൂട്ടാൻ അതിർത്തിക്ക് സമീപം വടക്ക് 20 കിലോമീറ്റർ അകലെയുള്ള എന്റെ ഉഡാൽ‌ഗുരി ജില്ലയാണ് . ഹട്ടിഗോറിലെ വന്യജീവി രക്ഷകനായ എന്റെ സുഹൃത്ത് മിഥു ആണ് വീഡിയോ പകർത്തിയത് . ഹട്ടിഗോർ എന്നാൽ ഹതി കാ ഘർ. ആനയുടെ വീട് . “

Related Topics

Share this story