Nature

സൗദിയില്‍ കോവിഡ് ബാധിച്ച് മലയാളി‌ യുവാവ് മരിച്ചു

സൗദിയില്‍ കോവിഡ് ബാധിച്ച്‌ ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു . മലപ്പുറം വാകേരി ചേലേമ്ബ്ര സ്വദേശി ഷബീര്‍ മുണ്ടനൂര്‍ (36) ആണ് മരിച്ചത് . കോവിഡ് ബാധിച്ച്‌ ഏതാനും ദിവസങ്ങളായി മക്കയിലെ കിങ് അബ്​ദുല്ല മെഡിക്കല്‍ സിറ്റി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇയാൾ ഇന്ന് രാവിലെയാണ് മരിച്ചത്.

മക്കയില്‍ സര്‍വേയറായി ജോലി ചെയ്യുകയായിരുന്നു . സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെയും ഫോക്കസിന്റെയും സജീവ പ്രവര്‍ത്തകനായിരുന്നു ഇയാൾ .

prd
You might also like

Leave A Reply

Your email address will not be published.