Times Kerala

പോസ്റ്റല്‍ വോട്ടില്‍ അട്ടിമറി; രമേശ് ചെന്നിത്തല സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് സമര്‍പ്പിക്കും

 
പോസ്റ്റല്‍ വോട്ടില്‍ അട്ടിമറി; രമേശ് ചെന്നിത്തല സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് സമര്‍പ്പിക്കും

കൊച്ചി: പോലീസുകാരുടെ പോസ്റ്റല്‍ വോട്ടില്‍ അട്ടിമറി നടന്ന സംഭവത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് സമര്‍പ്പിക്കും. ഇന്‍റലിജന്‍സ് എഡിജിപിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വതന്ത്ര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി സമര്‍പ്പിച്ചത്.

വോട്ടെണ്ണുന്ന ദിവസം 8 മണി വരെ പോസ്റ്റല്‍ വോട്ട് നല്‍കാമെന്നിരിക്കെ ഇനിയും മടങ്ങി വരാത്ത പോസ്റ്റല്‍ ബാലറ്റുകള്‍ മടക്കിവിളിച്ച്‌ പുതിയ ബാലറ്റ് പേപ്പറുകള്‍ നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

Related Topics

Share this story