Times Kerala

യൂണിവേഴ്സിറ്റി കോളേജില്‍ ആത്മഹത്യക്ക് ശ്രമിച്ച വിദ്യാര്‍ത്ഥിനി കോളേജ് മാറുന്നതിനു അപേക്ഷ നല്‍കി

 
യൂണിവേഴ്സിറ്റി കോളേജില്‍ ആത്മഹത്യക്ക് ശ്രമിച്ച വിദ്യാര്‍ത്ഥിനി കോളേജ് മാറുന്നതിനു അപേക്ഷ നല്‍കി

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജില്‍ ആത്മഹത്യക്ക് ശ്രമിച്ച ഒന്നാം വര്‍ഷ ബിരുദ വിദ്യാ‍ര്‍ത്ഥിനി കോളേജ് മാറുന്നതിനു അപേക്ഷ സമര്‍പ്പിച്ചു. ക്യാമ്ബസ്സിലെ എസ്‌എഫ്‌ഐ യൂണിയന്‍ നേതാക്കളുടെ സമ്മര്‍ദ്ദമാണ് കാരണമെന്നായിരുന്നു വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാകുറിപ്പ്. പക്ഷെ പിന്നീട് ആര്‍ക്കെതിരെയും പരാതിയില്ലെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. തുടര്‍ന്നവിടെ പഠിക്കാനുള്ള ഭയം കാരണമാണ് കോളേജ് മാറുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Related Topics

Share this story