Times Kerala

ബാലഭാസ്കറിന്റെ മരണം; സിബിഐ അന്വേഷിക്കും

 
ബാലഭാസ്കറിന്റെ മരണം; സിബിഐ അന്വേഷിക്കും

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണം സിബിഐ ഏറ്റെടുത്തു. ബാലഭാസ്കറിന്റെ അപകട മരണത്തില്‍ പിതാവ് ഉള്‍പ്പടെയുളളവര്‍ മരണത്തിൽ സംശയം ഉന്നയിച്ചു രംഗത്ത് വന്നതിന് പിന്നാലെയാണ് കേസ് സിബിഐ ഏറ്റെടുത്തത്.2018 സെപ്റ്റംബർ 25നു പുലർച്ചെയായിരുന്നു അപകടം.ബാലഭാസ്‌കറിന്റെ മരണം സാധാരണ അപകടമാണെന്നായിരുന്നു ലോക്കൽ പൊലീസിന്റെ നിഗമനം. ഇതിൽ അതൃപ്തി രേഖപ്പെടുത്തി ബാലഭാസ്‌കറിന്റെ പിതാവ് അടക്കം രംഗത്തെത്തിയതോടെ കേസന്വേഷണം സർക്കാർ ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. എന്നാൽ ലോക്കൽ പൊലീസിന്റെ നിഗമനം ശരിവെക്കുന്ന തരത്തിലായിരുന്നു ക്രൈംബ്രാഞ്ച് അന്വേഷണസംഘവും എത്തിയത്.

Related Topics

Share this story