Times Kerala

താങ്കളുടെ അച്ഛന്‍റെ പേരെഴുതാന്‍ തനിക്ക് കഴിയാത്തത് അതാരെന്ന് അറിയാത്തതിനാലാണ്.; മരണം ആശംസിച്ച ട്രോളനെതിരെ രൂക്ഷ മറുപടിയുമായി അമിതാഭ് ബച്ചന്‍

 
താങ്കളുടെ അച്ഛന്‍റെ പേരെഴുതാന്‍ തനിക്ക് കഴിയാത്തത് അതാരെന്ന് അറിയാത്തതിനാലാണ്.; മരണം ആശംസിച്ച ട്രോളനെതിരെ രൂക്ഷ മറുപടിയുമായി അമിതാഭ് ബച്ചന്‍

കോവിഡ് ബാധിതനായിരിക്കെ മരണം ആശംസിച്ച ട്രോളനെതിരെ രൂക്ഷ മറുപടിയുമായി അമിതാഭ് ബച്ചന്‍. തന്നെപോലുള്ളയാളെ അധിക്ഷേപിക്കുന്നതിലൂടെ സ്വയം പ്രശസ്തി നേടാനുള്ള ശ്രമമാണ് നടത്തുന്നതെന്നും അവര്‍ താന്‍ കോവിഡിനെ അതിജീവിക്കുകയാണെങ്കില്‍ ഇതിന് വലിയ വില നല്‍കേണ്ടി വരുമെന്നും ബച്ചന്‍ ബ്ലോഗിലുടെ പറഞ്ഞു.

താങ്കളുടെ അച്ഛന്‍റെ പേരെഴുതാന്‍ തനിക്ക് കഴിയാത്തത് അതാരെന്ന് അറിയാത്തതിനാലാണ് എന്നാണ് ഒരു ട്രോളിനായി ബച്ചന്‍ മറുപടി കൊടുത്തത്.

സമൂഹത്തില്‍ ഉന്നത പദവിയിലിരിക്കുന്ന ഒരാള്‍ക്ക് ചേര്‍ന്ന രീതിയിലുള്ള പ്രതികരണമാണോ ബച്ചന്‍ നടത്തിയത് എന്ന രീതിയില്‍ ചോദ്യങ്ങളുയര്‍ന്നിരുന്നു. സാമൂഹ്യ മാധ്യമങ്ങളില്‍ ഇത് പതിവാണെന്നും അതിനെയെല്ലാം അതിന്‍റെ രീതിയില്‍ കാണണമെന്നും പലരും അഭിപ്രായപ്പെട്ടു.

Related Topics

Share this story