Times Kerala

ഒടുവിൽ തിരിച്ചറിഞ്ഞു ആ വനിതാ പോളിങ് ഓഫിസറെ; കണ്ടെത്തിയത് വെർച്വൽ ലോകം…

 
ഒടുവിൽ തിരിച്ചറിഞ്ഞു ആ വനിതാ പോളിങ് ഓഫിസറെ; കണ്ടെത്തിയത് വെർച്വൽ ലോകം…

ഒരു ബോളിവുഡ് സുന്ദരിയെപ്പോലെ സ്റ്റൈലായി ഉത്തരേന്ത്യയിലെ പോളിങ് സ്റ്റേഷനിലെത്തിയ സുന്ദരി ഓഫീസറുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരുന്നു. മഞ്ഞസാരിയുടുത്ത് കൂളിങ്‌ഗ്ലാസ് ധരിച്ച് കൈയിൽ വോട്ടിങ് യന്ത്രവുമായി വന്നിറങ്ങിയ പോളിങ് ഓഫിസറുടെ ചിത്രം വ്യാപകമായി പ്രചരിച്ചപ്പോൾ പലർക്കും അറിയേണ്ടിയിരുന്നത് അവരുടെ ഐഡന്റിന്റിയായിരുന്നു.

പോളിങ് ബൂത്തിലേയ്ക്ക് സ്റ്റൈലായി എത്തിയ സുന്ദരിയാരാണ് എന്നറിയാനുള്ള ശ്രമങ്ങൾ സമൂഹമാധ്യമങ്ങളിൽ ചിലർ തുടങ്ങുകയും ചെയ്തു. തിരച്ചിലുകൾക്കൊടുവിൽ സുന്ദരിയായ പോളിങ് ഓഫിസറുടെ പേരും ജോലിയുമെല്ലാം അവർ കണ്ടുപിടിക്കുകയും ചെയ്തു.

ഉത്തർപ്രദേശിലെ ദേവര സ്വദേശിനിയായ റീനദ്വിവേദിയാണ് യുവതിയെന്നും ഇവർ പൊതുമരാമത്ത് ജീവനക്കാരിയാണെന്നുമാണ് വെർച്വൽ ലോകം കണ്ടെത്തിയത്. മ്യൂസിക്കൽ ആപ്പ് ആയ ടിക് ടോക് വിഡിയോയിലാണ് ആളുകൾ ഇവരെ തിരിച്ചറിഞ്ഞത്.

Related Topics

Share this story