Nature

കുവൈത്തില്‍ 754 പേര്‍ക്ക്​ കൂടി കോവിഡ്;786 പേര്‍ രോഗമുക്തരായി 

കുവൈത്ത് സിറ്റി : കുവൈത്തില്‍ 754 പേര്‍ക്ക്​ കൂടി കോവിഡ് 19​ സ്ഥിരീകരിച്ചു . ഇതുവരെ 65,903 പേര്‍ക്കാണ്​ വൈറസ്​ ബാധിച്ചത്​ . ബുധനാഴ്​ച 786 പേര്‍ ഉള്‍പ്പെടെ രാജ്യത്ത് ആകെ 56,467 പേര്‍ രോഗമുക്​തി നേടി .

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ടുപേര്‍കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ്​ മരണം 444 ആയി . ബാക്കി 8992 പേരാണ്​ ചികിത്സയിൽ കഴിയുന്നത് ​. 125 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്​ ഉള്ളത് . 4059 പേര്‍ക്കാണ്​ പുതുതായി കോവിഡ്​ പരിശോധന നടത്തിയത് ​.

prd
You might also like

Leave A Reply

Your email address will not be published.