Times Kerala

കോവിഡ് ചികിത്സാകേന്ദ്രത്തിൽ രോഗി തൂങ്ങി മരിച്ചു

 
കോവിഡ് ചികിത്സാകേന്ദ്രത്തിൽ രോഗി തൂങ്ങി മരിച്ചു

ഭോപ്പാൽ: കൊവിഡ് ചികിത്സാ കേന്ദ്രത്തിൽ രോഗിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഛത്തർപൂരിലെ ഉത്‌കർഷ് സീനിയർ ഹോസ്റ്റലിലെ സുരക്ഷാ കേന്ദ്രത്തിലെ ഒന്നാം നിലയിലെ മുറിയിൽ നിന്നും ഇന്ന് രാവിലെയാണ് രോഗിയുടെ മൃതദേഹം കണ്ടെത്തിയത്. ചൊവ്വാഴ്‌ച അർധരാത്രി ആത്മഹത്യ ചെയ്‌തതാണെന്നാണ് പ്രാഥമിക നിഗമനം. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഈ മാസം 27നാണ് ഇയാളെ സുരക്ഷാ കേന്ദ്രത്തിലേക്ക് മാറ്റിയത്. ആത്മഹത്യയുടെ കാരണമറിയില്ലെന്നും കഴിഞ്ഞ ദിവസവും ഇയാളുമായി ഫോണിൽ സംസാരിച്ചപ്പോൾ ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് പറഞ്ഞതായും മരിച്ചയാളുടെ ബന്ധു പറഞ്ഞു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Related Topics

Share this story