Times Kerala

അംബാലയിൽ പറന്നിറങ്ങി ആകാശക്കരുത്തന്മാർ.!

 
അംബാലയിൽ പറന്നിറങ്ങി ആകാശക്കരുത്തന്മാർ.!

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ സേ​ന​യു​ടെ പ്ര​ഹ​ര​ശേ​ഷി വാ​നോ​ള​മു​യ​ർ​ത്തി റ​ഫാ​ൽ യു​ദ്ധ​വി​മാ​ന​ങ്ങ​ൾ ഇ​ന്ത്യ​ൻ മ​ണ്ണി​ൽ പ​റ​ന്നി​റ​ങ്ങി. ബു​ധ​നാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് 3:10 നാണ് ​ഹ​രി​യാ​ന​യി​ലെ അം​ബാ​ല വ്യോ​മ​താ​വ​ള​ത്തി​ൽ അ​ഞ്ച് വി​മാ​ന​ങ്ങ​ൾ പ​റ​ന്നി​റ​ങ്ങി​യ​ത്. വ്യോമസേന മേധാവി എയർചീഫ് മാർഷല്‍ ആർകെഎസ് ഭദൗരിയ അടക്കമുള്ള ഉന്നതർ അംബാലയില്‍ അഞ്ച് റഫാല്‍ വിമാനങ്ങളെ സ്വീകരിക്കാൻ എത്തിയിരുന്നു. ഗുജറാത്ത് വഴിയാണ് റഫാലുകൾ ഇന്ത്യൻ വ്യോമാതിർത്തിയിലേക്ക് പ്രവേശിച്ചത്. രണ്ട് സുഖോയ് വിമാനങ്ങൾ റഫാല്‍ വിമാനങ്ങൾക്ക് അകമ്പടിയായി. അംബാലയില്‍ വാട്ടർ സല്യൂട്ട് നല്‍കിയാണ് റഫാല്‍ വിമാനങ്ങൾക്ക് സ്വീകരണം നല്‍കിയത്.

Related Topics

Share this story