Nature

കുവൈത്തില്‍ കോവിഡ് ബാധിച്ച് ഫറോക്ക് സ്വദേശി മരിച്ചു

കുവൈത്ത് സിറ്റി : കുവൈത്തില്‍ കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന മലയാളി മരിച്ചു . കോഴിക്കോട് ഫറോക്ക് സ്വദേശി കിണറ്റും കര ഭുവനരാജന്‍ (55) ആണ് മരിച്ചത്.

കോവിഡ് ബാധിച്ച് ഒരു മാസത്തോളമായി മിഷിരിഫ് ഫീള്‍ഡ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹം . സ്വകാര്യ സ്ഥാപനത്തില്‍ ഫോര്‍ക്ക് ലിഫ്റ്റ് ഓപ്പറേറ്ററായി ജോലി ചെയ്തു വരികയായിരുന്നു ഇദ്ദേഹം .

ഭാര്യ: മിനി. മകള്‍: അഞ്ജന. കോവിഡ് പ്രോട്ടോകോള്‍ പ്രകാരം മൃതദേഹം കുവൈത്തില്‍ സംസ്‌കരിച്ചു.

prd
You might also like

Leave A Reply

Your email address will not be published.