Times Kerala

ഭാര്യയുടെ ചെലവും വഹിക്കണം; കത്ത് പിന്‍വലിക്കില്ലെന്നു പിഎസ്‌സി ചെയര്‍മാന്‍

 
ഭാര്യയുടെ ചെലവും വഹിക്കണം; കത്ത് പിന്‍വലിക്കില്ലെന്നു പിഎസ്‌സി ചെയര്‍മാന്‍

തിരുവനന്തപുരം∙ ഔദ്യോഗിക യാത്രയിൽ ഒപ്പം വരുന്ന ഭാര്യയുടെ ചെലവ് സർക്കാർ വഹിക്കണമെന്ന ആവശ്യത്തിലുറച്ച് പിഎസ്‌സി ചെയർമാൻ എം.കെ.സക്കീർ. ഇക്കാര്യം ഉന്നയിച്ചു പൊതുഭരണ വകുപ്പിനയച്ച കത്ത് പിൻവലിക്കേണ്ട ആവശ്യമില്ലെന്നു ചെയർമാൻ പിഎസ്‌സി യോഗത്തിൽ വ്യക‌്തമാക്കി. കമ്മിഷൻ യോഗത്തിൽ ചെയർമാന്റെ ആവശ്യത്തെ കമ്മിഷൻ യോഗത്തിൽ മുഴുവൻ അംഗങ്ങളും അനുകൂലിച്ചു. ഭാര്യയുടെ ചെലവു കൂടി വഹിക്കുന്നതിൽ തെറ്റില്ലെന്നു യോഗം വിലയിരുത്തി.

ഔദ്യോഗിക യാത്രകളിൽ ഒപ്പം വരുന്ന ഭാര്യയുടെ ചെലവ് സർക്കാർ വഹിക്കണമെന്ന് ഏപ്രിൽ മുപ്പതിനാണ് ചെയർമാൻ എം.കെ.സക്കീർ ഫയലിൽ കുറിച്ചത്. ചെയർമാന്റെ ആവശ്യം പി‌എസ്‌സി സെക്രട്ടറി സാജു ജോർജ് പൊതുഭരണ വകുപ്പിനെ അറിയിച്ചു. ഇന്നു ചേർന്ന പിഎസ്‌സി യോഗത്തിലും തന്റെ ആവശ്യം  ചെയർമാൻ ആവർത്തിച്ചു.

ഏപ്രിൽ 30നു തന്നെ കത്ത് പിഎസ്‌സി സെക്രട്ടറിക്കു കൈമാറി. സെക്രട്ടറി ഇതു പൊതുഭരണ വകുപ്പിനു കൈമാറി. നിലവിൽ ഔദ്യോഗിക വാഹനവും ഡ്രൈവറും പെട്രോൾ അലവൻസും ഔദ്യോഗിക വസതിയും ഒന്നര ലക്ഷത്തിലധികം രൂപ ശമ്പളവും ഐഎഎസ് ജീവനക്കാരുടേതിനു തുല്യമായ കേന്ദ്ര നിരക്കിലുള്ള ഡിഎയും ചെയർമാന് അനുവദിക്കുന്നുണ്ട്. പിഎസ്‌സി ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി ആവശ്യമില്ലാത്ത കണ്‍സോളിഡേറ്റഡ് ഫണ്ടില്‍ നിന്നാണു തുക അനുവദിക്കുന്നത്.

Related Topics

Share this story