Times Kerala

ഒരു യമണ്ടൻ പ്രേമകഥയിലെ പുതിയ വീഡിയോ ഗാനം റിലീസ് ചെയ്തു

 
ഒരു യമണ്ടൻ പ്രേമകഥയിലെ പുതിയ വീഡിയോ ഗാനം റിലീസ് ചെയ്തു

നവാഗതനായ ബിസി നൗഫൽ ദുൽഖറിനെ നായകനാക്കി സംവിധാനം ചെയ്ത ചിത്രമാണ് ഒരു യമണ്ടൻ പ്രേമകഥ. ചിത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്തുവിട്ടു. “കൊതിയൂറും” എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ ആണ് പുറത്തിറങ്ങിയത്. ബി.കെ ഹരിനാരായണൻ എഴുതിയ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് നാദിർഷ ആണ്. വിനീത് ശ്രീനിവാസനും, റിമി ടോമിയുമാണ് ഗാനം ആലപിച്ചിരിക്കുന്നത്.ഏപ്രിൽ 25-ന് പുറത്തിറങ്ങിയ ചിത്രം നല്ല അഭിപ്രായം നേടി മുന്നേറുകയാണ്.സലിം കുമാർ, വിഷ്ണു ഉണ്ണികൃഷ്ണൻ, സൗബിൻ,നിഖില വിമൽ, സംയുക്ത എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. നാദിർഷ ആണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഋതിക് റോഷൻ എന്നീ ചിത്രങ്ങൾക്ക് ശേഷം ബിബിനും, വിഷ്ണു ഉണ്ണികൃഷ്ണനും ചേർന്ന് ഒരുക്കുന്ന തിരക്കഥ ആണ് ഇത്.

Related Topics

Share this story