Times Kerala

വാഹനത്തില്‍ പോകുകയായിരുന്ന പെണ്‍കുട്ടിയോട് ലിഫ്റ്റ് ചോദിച്ചു, ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോൾ തലക്കടിച്ചു വീഴ്ത്തി; ക്രൂരമായി ബലാത്‌സംഗം ചെയ്തു കൊലപ്പെടുത്തി; മൃതദേഹം കണ്ടെത്തിയത് നഗ്‌നമായ നിലയില്‍; 22കാരൻ അറസ്റ്റിൽ

മുംബൈ: മഹാരാഷ്‌ട്രയില്‍ പതിനാലുകാരിയെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയ കേസിൽ ഇരുപത്തിരണ്ടുകാരനായ യുവാവ് അറസ്റ്റിൽ. റായ്‌ഗഡ് ജില്ലയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഞായാറാഴ്‌ച തംഹാന്‍ഷേറ്റ് ഗ്രാമത്തിലെ തന്‍റെ കൃഷിയിടത്തിലേക്ക് ഇരുചക്ര വാഹനത്തില്‍ പോകുകയായിരുന്ന പെണ്‍കുട്ടിയോട് പ്രതി ലിഫ്‌റ്റ് ചോദിക്കുകയായിരുന്നു. തുടർന്ന് പ്രതി പെണ്‍കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് കല്ലുകൊണ്ട് തലക്കടിച്ച ശേഷം ക്രൂരമായി ബലാത്‌സംഗം ചെയ്യുകയായിരുന്നു എന്നാണ് പോലീസ് നിഗമനം.രാത്രിയായിട്ടും പെണ്‍കുട്ടിയെ കാണാതായതോടെ നടത്തിയ അന്വേഷണത്തിലാണ് ഗ്രാമത്തിലെ കുന്നിന് സമീപമുള്ള റോഡില്‍ കുട്ടിയുടെ വാഹനം കണ്ടെത്തിയത്. തുടര്‍ന്ന് നഗ്‌നമായ നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. പ്രതിക്കെതിരെ കൊലപാതക കുറ്റവും പോക്‌സോ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. ജൂലായ് 3 വരെ പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

Related Topics

Share this story