Nature

ഒമാനില്‍ 846 പേര്‍ക്ക് കോവിഡ് ; 1559 പേര്‍ രോഗമുക്തി നേടി 

മസ്കത്ത് : ഒമാനില്‍ 846 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു . ഇതോടെ രാജ്യത്തെ മൊത്തം രോഗികളുടെ എണ്ണം 77904 ആയി. രാജ്യത്ത് 1559 പേര്‍ രോഗമുക്തി നേടി  .ഇതോടെ രോഗമുക്​തരുടെ എണ്ണം 58587 ആയി. 1904 പരിശോധനകളാണ്​ നടത്തിയത്​. പുതിയ രോഗികളില്‍ 771 പേര്‍ സ്വദേശികളും 75 പേര്‍ പ്രവാസികളുമാണ്​. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 9​ പേര്‍ കൂടി രാജ്യത്ത് രോഗം ബാധിച്ച് മരണപ്പെട്ടു​. ഇതോടെ മരണ സംഖ്യ 402 ആയി ഉയര്‍ന്നു .

49 പേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 528 പേരാണ്​ നിലവില്‍ ആശുപത്രികളില്‍ ചികിത്സയിലുള്ളത്​. ഇതില്‍ 181 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്​. 18915 പേരാണ്​ നിലവില്‍ അസുഖബാധിതരായിട്ടുള്ളത്​. മസ്​കത്തിലാണ്​ ഇന്ന്​ കൂടുതല്‍ ​പുതിയ രോഗികളുള്ളത്​. 347 പേര്‍ക്കാണ്​ ഇവിടെ രോഗം സ്​ഥിരീകരിച്ചത്​.

prd
You might also like

Leave A Reply

Your email address will not be published.