Times Kerala

സാങ്കേതിക തകരാർ : വി​മാ​ന​ത്തെ സാഹസികമായി മൂ​ക്കു​കു​ത്തി​ച്ച് പൈ​ല​റ്റ് നിലത്തിറക്കി

 
സാങ്കേതിക തകരാർ : വി​മാ​ന​ത്തെ സാഹസികമായി മൂ​ക്കു​കു​ത്തി​ച്ച് പൈ​ല​റ്റ് നിലത്തിറക്കി

യാം​ഗൂ​ണ്‍: ക്യാപ്റ്റൻ മിയാത് മോയ് ഓങ് എന്ന പൈലറ്റിന്റെ സമയോചിതമായ ഇടപെടൽ വിമാനത്തിലെ വൻ ദുരന്തം ഒഴിവാക്കി . സാ​ങ്കേ​തി​ക ത​ക​രാ​റിനെ തുടർന്ന് യാം​ഗൂ​ണി​ൽ​നി​ന്ന് മാ​ൻ​ഡ​ല​യ് വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് എ​ത്തി​യ മ്യാ​ൻ​മ​ർ നാ​ഷ​ന​ൽ എ​യ​ർ​ലൈ​ൻ​സി​ന്‍റെ എം​ബ്ര​യ​ർ 190 വി​മാ​നം മൂ​ക്കു​ത്തിച്ച് പൈ​ല​റ്റ് നി​ല​ത്തി​റ​ക്കി . 89 യാ​ത്ര​ക്കാ​രാ​യി​രു​ന്നു വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

റ​ണ്‍​വേ​യി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന​തി​നു തൊ​ട്ടു​മു​ന്പാ​ണു വി​മാ​ന​ത്തി​ന്‍റെ മു​ന്നി​ലെ ച​ക്ര​ങ്ങ​ൾ പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​ണെ​ന്നു പൈ​ല​റ്റ് തി​രി​ച്ച​റി​യു​ന്ന​ത്. ഉടൻ തന്നെ പൈ​ല​റ്റ് അ​ടി​യ​ന്ത​ര ലാ​ൻ​ഡിം​ഗി​ന് അ​റി​യി​പ്പു ന​ൽ​കി. ശേ​ഷം അ​ധി​ക ഇ​ന്ധ​നം പു​റ​ത്തേ​ക്കു ത​ള്ളി വി​മാ​ന​ത്തി​ന്‍റെ ഭാ​രം കു​റ​ച്ച്‌ ലാ​ൻ​ഡിം​ഗ് ന​ട​ത്തു​ക​യാ​യി​രു​ന്നു. വി​മാ​നം റ​ണ്‍​വേ​യി​ൽ​നി​ന്ന് അ​ൽ​പം തെ​ന്നി മാ​റി​യെ​ങ്കി​ലും സു​ര​ക്ഷി​ത​മാ​യി യാ​ത്ര​ക്കാ​രെ പു​റ​ത്തി​റ​ക്കാ​ൻ ക​ഴി​ഞ്ഞു. ക്യാ​പ്റ്റ​ൻ മി​യാ​ത് മൊ​യ് ഒം​ഗി​ന്‍റെ സാഹസികമായ ധൈ​ര്യ​മാ​ണ് യാ​ത്ര​ക്കാ​രു​ടെ ജീ​വ​ൻ ര​ക്ഷി​ച്ച​ത്.

Related Topics

Share this story