Times Kerala

എരഞ്ഞോളി മൂസയ്ക്ക് ദുബായ് ആസ്വാദകരുടെ ആദരാഞ്ജലി

 
എരഞ്ഞോളി മൂസയ്ക്ക് ദുബായ് ആസ്വാദകരുടെ ആദരാഞ്ജലി

ദുബായ് : അന്തരിച്ച മാപ്പിളപ്പാട്ട് ഗായകൻ എരഞ്ഞോളി മൂസയ്ക്ക് ദുബായിലെ ആസ്വാദകർ ആദരാഞ്ജലി അർപ്പിച്ചു .എരഞ്ഞോളി മൂസ ഗൾഫിലെ ആയിരത്തിലേറെ വേദികളിൽ പാടിയ മാപ്പിളപ്പാട്ടുകളിലൂടെ പ്രവാസികളുടെ വികാരമായിരുന്നു.ചടങ്ങിൽ എഴുത്തുകാരൻ ബഷീർ തിക്കോടി മുഖ്യപ്രഭാഷണം നടത്തി.

ബിസിനസ് സംരംഭകൻ ഷംസുദ്ദീൻ നെല്ലറ എരഞ്ഞോളി മൂസയുമായുള്ള ഓർമകൾ പങ്കുവെച്ചു. നാസർ നന്തി, സി.കെ. മുഹമ്മദ് ഷാഫി, അഡ്വ. സാജിദ്, ഹാരിസ്, അൻസാർ കൊയിലാണ്ടി, റഹമത്തുള്ള, സിദ്ദീഖ് അഹ്‌മദ്‌, അസീസ്‌ മണമ്മൽ, പയോളി, റജി മണ്ണേൽ, സാജിദ്, ബഷീർ ബെല്ലോ, സി. കെ. നൗഷാദ്, ചാക്കോ ,അസീസ്‌ മേലടി, ഹകീം വാഴക്കാലയിൽ, ഫാനാസ് തലശ്ശേരി തുടങ്ങിയവർ പ്രസംഗിച്ചു.

Related Topics

Share this story