Times Kerala

ഇംഗ്ലണ്ടില്‍ ആദ്യമായി വളര്‍ത്തു മൃഗത്തിന്​ കോവിഡ്​ സ്​ഥിരീകരിച്ചു

 
ഇംഗ്ലണ്ടില്‍ ആദ്യമായി വളര്‍ത്തു മൃഗത്തിന്​ കോവിഡ്​ സ്​ഥിരീകരിച്ചു

ലണ്ടന്‍:ലണ്ടനിനടത്തു സറി കൗണ്ടിയിലാണ്​ ഒരു കുടുംബത്തിന്റെ വളര്‍ത്തു പൂച്ചക്ക്​ കോവിഡ് രോഗം സ്​ഥിരീകരിച്ചു. ഇംഗ്ലണ്ടില്‍ ഇത് ആദ്യമായി വളര്‍ത്തു മൃഗത്തിന്​ കോവിഡ്​ സ്​ഥിരീകരിക്കുന്നത്. രാജ്യത്തെ മൃഗവകുപ്പ്​ മേധാവിയാണ്​ ഇക്കാര്യം അറിയിച്ചത്​. എന്നാല്‍, മൃഗങ്ങളിലൂടെ കോവിഡ്​ വ്യാപിക്കുമെന്ന്​ ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ലെന്ന്​ ആരോഗ്യ മന്ത്രാലയം പ്രതികരിച്ചു”മൃഗങ്ങളില്‍​ രോഗം സ്​ഥിരീകരിച്ച രാജ്യത്തെ ആദ്യ സംഭവമാണിത്​. ഈ പൂച്ചയില്‍ നിന്ന്​ മറ്റുള്ളവരിലേക്ക്​ രോഗം വ്യാപിച്ചതായി ഇതുവരെ കണ്ടെത്തിയിട്ടില്ല”-പരിസ്​ഥിതി മന്ത്രാലയം പ്രതികരിച്ചു.

Related Topics

Share this story