Times Kerala

കേരള മീഡിയ അക്കാദമി പ്രവേശനപരീക്ഷ 22ന്

 

കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷനിലെ ജേര്‍ണലിസം & കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേര്‍ണലിസം, പബ്ലിക് റിലേഷന്‍സ് & അഡ്വര്‍ടൈസിങ് ബിരുദാനന്തര ഡിപ്ലോമ കോഴ്‌സുകളിലേക്ക് അപേക്ഷിച്ചവര്‍ക്ക് ജൂലൈ 22ന് പ്രവേശനപരീക്ഷ നടത്തും. കൊല്ലം (ഗവ: ബോയ്‌സ് ഹൈസ്‌കൂള്‍, സിവില്‍ സ്റ്റേഷനു സമീപം), കൊച്ചി (കേരള മീഡിയ അക്കാദമി, സിവില്‍ സ്റ്റേഷനു സമീപം, കാക്കനാട്), കോഴിക്കോട് (ബി.ഇ.എം. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ബാങ്ക് റോഡ്, മാനാഞ്ചിറ) എന്നിവിടങ്ങളിലാണ് എഴുത്തു പരീക്ഷ. ജേര്‍ണലിസം- ടി.വി. ജേര്‍ണലിസം കോഴ്‌സുകള്‍ക്കുള്ള പൊതുവായ പരീക്ഷ രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെയും പബ്ലിക് റിലേഷന്‍സ് പരീക്ഷ ഉച്ചയ്ക്ക് 1.30 മുതല്‍ 3.30 വരെയുമാണ്. അപേക്ഷകര്‍ക്കുള്ള ഹാള്‍ ടിക്കറ്റുകള്‍ തപാല്‍ മാര്‍ഗം അയച്ചിട്ടുണ്ട്. ഹാള്‍ ടിക്കറ്റ് ലഭിക്കാത്തവര്‍ കൊച്ചി കേന്ദ്രം – 0484 – 2422275, 2100700 (എം. രാമചന്ദ്രന്‍, ഡയറക്ടര്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍), കോഴിക്കോട് – 9447331479 (ഷൈനസ് മാര്‍ക്കോസ്), 9447607073 (ബിജു എം.ജി), കൊല്ലം – 9645996930 (കെ. അജിത്) എന്നീ നമ്പരുകളില്‍ ബന്ധപ്പെടണം.

Related Topics

Share this story