Times Kerala

കാനഡയിലെ ജോലി സ്വപ്നം കൊറോണ തകർത്തു; മാനസികനില തെറ്റിയ യുവാവ് പൂർണ നഗ്നനായി റോഡിലൂടെ ഓടി; നാട്ടുകാർക്ക് നേരെ അസഭ്യ വർഷവും

 
കാനഡയിലെ ജോലി സ്വപ്നം കൊറോണ തകർത്തു; മാനസികനില തെറ്റിയ യുവാവ് പൂർണ നഗ്നനായി റോഡിലൂടെ ഓടി; നാട്ടുകാർക്ക് നേരെ അസഭ്യ വർഷവും

സൂററ്റ്:കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കാനഡയിലെ ജോലി സ്വപ്നം തകർന്നതിനെ തുടര്‍ന്ന് മാനസികനില തെറ്റിയ യുവാവ് റോഡിലൂടെ നഗ്നനായി ഓടി. ഒരു മണിക്കൂറോളം യുവാവ് നഗ്‌നനായി തെരുവിലൂടെ ഓടിയതായാണ് റിപ്പോർട്ട്. ഒടുവില്‍ പൊലീസെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. സൂററ്റിലെ അദജന്‍ സൂററ്റ് ഏരിയയിലെ കെട്ടിട സമുച്ചയത്തിന് സമീപം റോഡിലൂടെയാണ് ഇയാള്‍ നഗ്നനായി ഓടുകയും പ്രകടനം നടത്തുകയും ചെയ്തത്.

സംഭവം കണ്ട് ആളുകള്‍ കൂടിയതോടെ ഇയാള്‍ അസഭ്യ വര്‍ഷവും തുടങ്ങി. തുടര്‍ന്ന് ആളുകള്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. ഐഇഎല്‍ടിഎസ് പരീക്ഷ എഴുതി കാനഡയില്‍ ജോലിക്ക് തയ്യാറെടുക്കുകയായിരുന്നു യുവാവ്. നീണ്ട നാളായി ഇയാള്‍ പരീക്ഷയ്ക്കായി കഠിനാധ്വാനം തന്നെ നടത്തി വരികയായിരുന്നു.

എന്നാല്‍ ലോക്ക്ഡൗണിനെ തുടര്‍ന്ന് പരീക്ഷ റദ്ദാക്കി. ഇതോടെ കാനഡയിലെ ജോലി സ്വപ്നം തകര്‍ന്ന് മാനസികനില തെറ്റുകയായിരുന്നു.പൊലീസ് അറസ്റ്റു ചെയ്ത ഇയാളെ വീട്ടുകാര്‍ എത്തിയതോടെ വിട്ടയച്ചു. വീട്ടുകാര്‍ പറഞ്ഞപ്പോഴാണ് സംഭവത്തെ കുറിച്ച് അറിയുന്നത്. ഇയാള്‍ക്ക് മികച്ച ചികിത്സ നല്‍കാന്‍ പൊലീസ് വീട്ടുകാരോട് പറഞ്ഞു.

Related Topics

Share this story