Times Kerala

ഭീകര സംഘടനകളെ പിന്തുണച്ച് ഫേസ്ബുക് പോസ്റ്റ്; മലയാളിയുവാവ് അറസ്റ്റിൽ

 
ഭീകര സംഘടനകളെ പിന്തുണച്ച് ഫേസ്ബുക് പോസ്റ്റ്; മലയാളിയുവാവ് അറസ്റ്റിൽ

മലപ്പുറം: ഇസ്ലാമിക് സ്റ്റേറ്റ്സിനേയും ജെയ്ഷെ മുഹമ്മദിനേയും പിന്തുണച്ച് ഫേസ്ബുക് പോസ്റ്റിട്ട മലയാളി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മഞ്ചേരി ആനക്കയം സ്വദേശി അസ്കറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ മഞ്ചേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അക്തറിനെതിരെ ഇന്ത്യ ഉന്നയിക്കുന്നത് വ്യാജ ആരോപണങ്ങളാണെന്ന് അസ്കര്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. ഇസ്ലാമിക് സ്റ്റേറ്റ്സിന്‍റെ പേരില്‍ ഭീകരത കെട്ടിവച്ച് കേരളത്തില്‍ കേസെടുക്കുന്നത് ഫാസിസ്റ്റ് താത്പര്യം മൂലമാണെന്നും ഇയാള്‍ പോസ്റ്റിട്ടു. ഇയാളെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ വാങ്ങും.

Related Topics

Share this story