Times Kerala

കാശ്മീരിൽ മൂന്നുവയസുകാരിയെ പീഡിപ്പിച്ചു; പ്രദേശത്ത് സംഘർഷാവസ്ഥ

 
കാശ്മീരിൽ മൂന്നുവയസുകാരിയെ പീഡിപ്പിച്ചു; പ്രദേശത്ത് സംഘർഷാവസ്ഥ

സുംബാല്‍: ജമ്മുകശ്മീരിൽ മൂന്നുവയസുകാരിയെ അയല്‍വാസി പീഡിപ്പിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമായിരിക്കുകയാണ്. വിദ്യാര്‍ത്ഥികളും സൈന്യവും തമ്മിൽ ഏറ്റുമുട്ടലുണ്ടായതിനെത്തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിട്ടു.മൂന്നുവയസുകാരിയെ മെയ് എട്ടിനാണ് അയല്‍വാസി പീഡനത്തിനിരയാക്കിയത്. പോലീസ് ഉടന്‍ തന്നെ ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാല്‍ പ്രതി പ്രായപൂർത്തിയാകാത്ത ആളാണെന്നു കാണിച്ച് കള്ളത്തെളിവാണുണ്ടാക്കിയിരിക്കുന്നതാരോപിച്ചാണ് പ്രതിഷേധം ശക്തമായത്.

Related Topics

Share this story