Nature

ഷാര്‍ജയില്‍ മലയാളി വിദ്യാര്‍ത്ഥിനി കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച സംഭവം; വീട്ടുകാർ അറിയുന്നത് പോലീസ് ഫ്ളാറ്റിൽ എത്തിയപ്പോൾ

ഷാര്‍ജ: ഷാര്‍ജയില്‍ മലയാളി വിദ്യാര്‍ത്ഥിനി കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച കാര്യം കുട്ടിയുടെ മാതാപിതാക്കൾ അറിയുന്നത് പോലീസ് ഇവരുടെ ഫ്ലാറ്റിൽ എത്തിയപ്പോൾ. കഴിഞ്ഞ ദിവസം രാത്രിയാണ് പെരുമ്പാവൂര്‍ വേങ്ങൂര്‍ സ്വദേശിയായ ബിനുപോള്‍-മേരി ദമ്പതികളുടെ മകള്‍ സമീക്ഷാ പോള്‍ (15) അല്‍ താവുനില്‍ കുടുംബം താമസിക്കുന്ന അപ്പാര്‍ട്ട്മെന്റില്‍ നിന്ന് താഴേക്ക് വീണു മരിച്ചത്. പെൺകുട്ടി വീണു കിടക്കുന്നകാര്യം പരിസരത്തുണ്ടായിരുന്നവരാണ് പൊലീസിനെ അറിയിച്ചത്.രാത്രി 2.30ഓടെ മരണം സംഭവിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മാതാപിതാക്കളും സഹോദരിയും അപ്പാര്‍ട്ട്മെന്റില്‍ ഉറങ്ങുകയായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തിയപ്പോഴാണ് മാതാപിതാക്കള്‍ സംഭവമറിഞ്ഞത്. രാത്രി തങ്ങള്‍ ഉറങ്ങാന്‍ പോകുമ്പോള്‍ മകള്‍ ടി.വി കാണുകയായിരുന്നുവെന്നാണ് മാതാപിതാക്കള്‍ പൊലീസിനോട് പറഞ്ഞത്.അജ്മാന്‍ ഭവന്‍സ് സ്കൂളിലെ വിദ്യാര്‍ത്ഥിനിയായിരുന്ന സമീക്ഷ, ഒന്‍പതാം ക്ലാസ് പൂര്‍ത്തിയാക്കി പത്തിലേക്ക് പ്രവേശനം നേടിയിരുന്നു. ദുബായിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുകയാണ് പിതാവ് ബിനു പോള്‍. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി സംസ്കരിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

prd
You might also like

Leave A Reply

Your email address will not be published.