Times Kerala

മമ്മൂട്ടിക്കൊപ്പം സിബിഐ 5 ൽ രണ്‍‌ജി പണിക്കരും..!

 
മമ്മൂട്ടിക്കൊപ്പം സിബിഐ 5 ൽ രണ്‍‌ജി പണിക്കരും..!

സിനിമാ പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ‘സിബിഐ 5’. മമ്മൂട്ടിക്കൊപ്പം മുകേഷും സായികുമാറും ഉണ്ടാകുമെന്ന് നേരത്തെ തന്നെ വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ഇപ്പോഴിതാ സിബിഐ അഞ്ചാം പതിപ്പിന്റെ ഭാഗമാകുവാന്‍ രണ്‍‌ജി പണിക്കരും എത്തുന്നു എന്നാണ് പുതിയ വിവരം. അദ്ദേഹം ഈ ചിത്രത്തില്‍ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യും.

ചിത്രത്തിന് സംഗീതമൊരുക്കുക ജേക്‌സ് ബിജോയ് ആണ് സിബിഐ ആദ്യ നാല് സീരീസുകളായ ‘ഒരു സിബിഐ ഡയറിക്കുറിപ്പ്’, ‘ജാഗ്രത’, ‘സേതുരാമയ്യര്‍ സിബിഐ’, ‘നേരറിയാന്‍ സിബിഐ’ ഇവയുടെയൊക്കെ സംഗീതം ഒരുക്കിയത് സംഗീത സംവിധായകന്‍ ശ്യാം ആയിരുന്നു .സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ഇതിനകം സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ തുടങ്ങിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

Related Topics

Share this story