Times Kerala

കുട്ടികളുടെ പ്രിയപ്പെട്ട മാംഗോ ജ്യൂസ്, കടയിൽ കിട്ടുന്ന അതേ രുചിയിൽ!

 
കുട്ടികളുടെ പ്രിയപ്പെട്ട മാംഗോ ജ്യൂസ്, കടയിൽ കിട്ടുന്ന അതേ രുചിയിൽ!

കടയിൽ കിട്ടുന്ന അതേ രുചയിൽ വീട്ടിൽ തന്നെ മാംഗോ ഫ്രൂട്ടി ഉണ്ടാക്കാം. ഫുഡ്‌ കളർ ഒട്ടും ചേർക്കാതെ തയാറാക്കാവുന്ന രുചിക്കൂട്ടാണിത്.

ചേരുവകൾ 

  • പഴുത്ത മാങ്ങ – ഒന്ന് വലുത്
  • പച്ചമാങ്ങാ – ഒരു മാങ്ങയുടെ പകുതി
  • പഞ്ചാസാര – അര കപ്പ്
  • വെള്ളം – ആവശ്യത്തിന്

പാചകരീതി

  • പഴുത്തമാങ്ങയും പച്ചമാങ്ങയും ചെറിയ കഷണങ്ങളായി മുറിച്ച്, പഞ്ചസാരയും 2 ഗ്ലാസ് വെള്ളവും ചേർത്ത് പാനിൽ വേവിച്ചെടുക്കാം.
  • വെന്ത മാങ്ങാ കഷണങ്ങൾ മിക്സിയുടെ ജാറിൽ ഇട്ട് അരച്ചെടുക്കണം. അരച്ചെടുത്ത ശേഷം വേവിച്ചെടുത്ത വെള്ളത്തിലേക്കു തന്നെ വലിയ ഇഴ ഉള്ള അരിപ്പ ഉപയോഗിച്ച് അരിച്ചെടുക്കാം.വിസ്ക് ഉപയോഗിച്ച് നന്നായി ഇളക്കി സ്മൂത്താക്കണം. ഇതിലേക്ക് 4 ഗ്ലാസ് വെള്ളം കൂടി ഒഴിച്ച് വിസ്ക് ഉപയോഗിച്ച് ഇളക്കി യോജിപ്പിക്കണം.  ഇത് രണ്ടു മണിക്കൂർ ഫ്രിജിൽ വച്ച് തണുപ്പിച്ച ശേഷം ഉപയോഗിക്കാം.

Related Topics

Share this story