Nature

കു​വൈ​റ്റ് എ​യ​ർ​വേ​യ്സ് ബു​ക്കിം​ഗ് ഉ​ട​ൻ; കൊ​ച്ചി​യി​ലേ​ക്കും സ​ർ​വീ​സ്

കു​വൈ​റ്റ്: ഒ​ടു​വി​ൽ ഇ​ന്ത്യ​ ഉ​ൾ​പ്പെ​ടെ ഏ​ഴു രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് കു​വൈ​റ്റ് എ​യ​ർ​വേ​യ്സ് റി​സ​ർ​വേ​ഷ​ൻ ആ​രം​ഭി​ക്കു​ന്ന​താ​യി എ​യ​ർ​വേ​യ്സ് വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. ഓ​ഗ​സ്റ്റ് ഏ​ഴു മു​ത​ൽ ഇ​ന്ത്യ (മും​ബൈ, ഡ​ൽ​ഹി, കൊ​ച്ചി, മ​ദ്രാ​സ്), പാ​ക്കി​സ്ഥാ​ൻ (ലാ​ഹോ​ർ), മ്യൂ​ണി​ച്ച്, ബാ​കു, അ​മ്മാ​ൻ, സ​ര​ജേ​വോ, ഖ​ത്ത​ർ എ​ന്നീ സ്ഥ​ല​ങ്ങ​ളി​ലേ​ക്കാ​ണ് ബു​ക്കിം​ഗ് തു​ട​ങ്ങി​യി​രി​ക്കു​ന്ന​ത്.

നേ​ര​ത്തെ ദു​ബാ​യ്, ല​ണ്ട​ൻ, ജ​നീ​വ, ബെ​യ്റൂ​ട്ട്, കെ​യ്റോ, ബ​ഹ്റി​ൻ, ഇ​സ്താം​ബു​ൾ, ബോ​ഡ്രം, ട്രാ​ബ്സ​ണ്‍ തു​ട​ങ്ങി​യ ന​ഗ​ര​ങ്ങ​ളി​ലേ​ക്ക് ഓ​ഗ​സ്റ്റ് ഒ​ന്നു​ മു​ത​ൽ കു​വൈ​റ്റ് എ​യ​ർ​വേ​യ്സ് സ​ർ​വീ​സ് ന​ട​ത്തു​മെ​ന്ന് അ​റി​യി​ച്ചി​രു​ന്നു. തു​ട​ക്ക​ത്തി​ൽ ഇ​ന്ത്യ​യി​ലെ ഡ​ൽ​ഹി, കൊ​ച്ചി, ചെ​ന്നൈ, മും​ബൈ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് ഉ​ൾ​പ്പെ​ടെ ഷെ​ഡ്യൂ​ൾ ചെ​യ്തി​രു​ന്നു​വെ​ങ്കി​ലും ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തി​റ​ക്കി​യ ലി​സ്റ്റി​ൽ നി​ന്നും ഇ​ന്ത്യ​യിലെ മിക്ക ന​ഗ​ര​ങ്ങ​ളും ഒ​ഴി​വാ​ക്ക​പ്പെ​ട്ടു.

കു​വൈ​റ്റ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ ആ​ദ്യ​ഘ​ട്ട​ത്തി​ൽ ദിവസം 10,000 യാ​ത്ര​ക്കാ​ർ​ക്കാ​ണ് സേ​വ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നാ​വു​ക. 30 ശ​ത​മാ​നം ജീ​വ​ന​ക്കാ​രാ​ണ് ജോ​ലി​യി​ലു​ണ്ടാ​വു​ക. പ്ര​തി​ദി​നം 100 വി​മാ​ന സ​ർ​വീ​സു​ക​ളാ​ണ് പ​ര​മാ​വ​ധി ഉ​ണ്ടാ​വു​ക​യെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

prd
You might also like

Leave A Reply

Your email address will not be published.