Times Kerala

തെരുവുനായയെ ലൈംഗികമായി പീഡിപ്പിച്ച നാല്‍പതുകാരന്‍ പിടിയില്‍

 
തെരുവുനായയെ ലൈംഗികമായി പീഡിപ്പിച്ച നാല്‍പതുകാരന്‍ പിടിയില്‍

മുംബൈ : പെൺപട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ 40 വയസ്സുകാരൻ അറസ്റ്റിൽ . താണെ വാഗ്ലെ എസ്റ്റേറ്റ് റോഡ് നമ്പർ 16-ലെ താമസക്കാരനെയാണ് പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത് . മൃഗസംരക്ഷണ പ്രവർത്തകരാണ് തെരുവിൽ അലഞ്ഞുനടക്കുന്ന പട്ടിയെ ഇയാൾ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി നൽകിയത്.

കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ടോടെയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത് . തെരുവ് പട്ടികൾക്ക് ഭക്ഷണം നൽകാനെത്തിയ ചില കുട്ടികളാണ് ഒരാൾ മേൽപ്പാലത്തിൽവെച്ച് പട്ടിയെ ലൈംഗികമായി ഉപദ്രവിക്കുന്നത് കണ്ടത് . തുടർന്ന് മൃഗസംരക്ഷണ പ്രവർത്തകരെ അറിയിക്കുകയായിരുന്നു.

സംഭവത്തിൽ പ്രദേശത്തെ പോലീസ് സ്റ്റേഷനിൽ ആദ്യം പരാതി നൽകിയെങ്കിലും അധികൃതർ കേസെടുക്കാൻ തയ്യാറായില്ല. ഇതോടെ മൃഗസംരക്ഷണ പ്രവർത്തകർ താണെ പോലീസ് കമ്മീഷണർക്ക് നേരിട്ട് പരാതി നൽകുകയായിരുന്നു . കമ്മീഷണർ ഇടപെട്ടതോടെ ലോക്കൽ പോലീസ് ഉടൻതന്നെ അന്വേഷണം ആരംഭിച്ച് പ്രതിയെ അറസ്റ്റ് ചെയ്തു .

Related Topics

Share this story