Times Kerala

എണ്ണക്കപ്പലുകള്‍ക്കുനേർക്ക് അട്ടിമറി ശ്രമം: പിന്നിലാര്?; പുറത്തുവന്നത് ഇത്രമാത്രം

 
എണ്ണക്കപ്പലുകള്‍ക്കുനേർക്ക് അട്ടിമറി ശ്രമം: പിന്നിലാര്?; പുറത്തുവന്നത് ഇത്രമാത്രം

സൗദി അറേബ്യയുടെ എണ്ണക്കപ്പലുകൾക്കുനേർക്കുണ്ടായ അട്ടിമറി ശ്രമം മധ്യപൂർവേഷ്യയിലെ അനിശ്ചിതത്വങ്ങൾക്ക് ആക്കം കൂട്ടി. യുഎസ് – ഇറാൻ പ്രശ്നങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ എരിതീയിൽ എണ്ണയൊഴിക്കാനുള്ള ശ്രമമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. ആരോപണത്തിന്റെ മുന ഇറാനുൾപ്പെടെ പലർക്കുനേരെ നീളുമ്പോഴും ഇക്കാര്യത്തിൽ വ്യക്തമായ വിവരങ്ങൾ പുറത്തുവരുന്നില്ല. സ്ഥിതി അത്രമേൽ രൂക്ഷമായതിനാൽ മോസ്കോ സന്ദർശനത്തിനൊരുങ്ങിയ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ യാത്ര റദ്ദാക്കി. ഇറാനും അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.

Related Topics

Share this story