Times Kerala

സംസ്ഥാനത്ത് ഇന്ന് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവരുടെ വിശദാംശങ്ങൾ ഇങ്ങനെ…

 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 702 പേർക്കാണ് പുതുതായി കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരിൽ 75 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 91 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 483 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 35 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 137 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 65 പേര്‍ക്കും, ഇടുക്കി ജില്ലയിലെ 51 പേര്‍ക്കും, കോട്ടയം ജില്ലയിലെ 49 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 40 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയിലെ 25 പേര്‍ക്കും, കൊല്ലം ജില്ലയിലെ 22 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 20 പേര്‍ക്കും, തൃശൂര്‍, പാലക്കാട് ജില്ലകളിലെ 16 പേര്‍ക്ക് വീതവും, വയനാട് ജില്ലയിലെ 15 പേര്‍ക്കും, എറണാകുളം ജില്ലയിലെ 13 പേര്‍ക്കും, പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളിലെ 7 പേര്‍ക്ക് വീതവുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

Related Topics

Share this story