Times Kerala

സര്‍വകലാശാലകളിലെ അവസാന വര്‍ഷ പരീക്ഷ; യുജിസിക്ക് സുപ്രീം കോടതി നോട്ടീസ്

 
സര്‍വകലാശാലകളിലെ അവസാന വര്‍ഷ പരീക്ഷ; യുജിസിക്ക് സുപ്രീം കോടതി നോട്ടീസ്

ന്യൂഡല്‍ഹി: സര്‍വകലാശാലകളിലെ അവസാന വര്‍ഷ പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് വിശദീകരണം നല്‍കാന്‍ യുജിസിക്ക് സുപ്രീം കോടതി നോട്ടീസ്. ജൂലയ് 31നകം മറുപടി നല്‍കാനാണ് സുപ്രീം കോടതിയുടെ നിര്‍ദേശം. നേരത്തെ, സെപ്‌റ്റംബര്‍ 30 നകം ഓഫ് ലൈനായോ ഓണ്‍ലൈനായോ അവസാന വര്‍ഷ വിദ്യാര്‍ഥികളുടെ പരീക്ഷ നിര്‍ബന്ധമായും നടത്തണമെന്ന് യുജിസി നിര്‍ദേശിച്ചിരുന്നു. ഇതിനെതിരെ നിരവധി പരാതികളാണ് സുപ്രീം കോടതിയിലെത്തിയത്. ഈ ഹർജികൾ പരിഗണിക്കവെയാണ് കോടതി വിശദീകരണം തേടിയത്.

Related Topics

Share this story