Times Kerala

കോവിഡ് വ്യാപനം: വള്ളക്കടവിൽ റിവേഴ്‌സ് ക്വാറന്റൈൻ പ്രവർത്തനം ആരംഭിച്ചു

 
കോവിഡ് വ്യാപനം: വള്ളക്കടവിൽ റിവേഴ്‌സ് ക്വാറന്റൈൻ പ്രവർത്തനം ആരംഭിച്ചു

തിരുവനന്തപുരം: വള്ളക്കടവിൽ റിവേഴ്‌സ് ക്വാറന്റൈൻ (പരിരക്ഷാ കേന്ദ്രം ) പ്രവർത്തനം ആരംഭിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. സിദ്ധാ ഹോസ്പിറ്റലിനായി നിർമിച്ച കെട്ടിടത്തിലാണ് സെന്റർ പ്രവർത്തിക്കുന്നത്. രോഗപ്രതിരോധശേഷി താരതമ്യേന കുറഞ്ഞവരും എന്നാൽ ക്യാൻസർ, ഡയബെറ്റീസ്, ആസ്തമ,ഹൃദയമാറ്റൽ ശസ്ത്രക്രിയക്ക് വിധേയമായവർ തുടങ്ങി, കൊറോണ വൈറസ് രോഗബാധിതരാവാൻ ഏറെ സാധ്യതയുള്ളവരുമായ വ്യക്തികളെ മാറ്റിപ്പാർപ്പിക്കുന്ന സെന്റർ ആണിത്. രോഗസാധ്യതയുള്ള ഇത്തരക്കാരിൽ,60 വയസിനു മുകളിൽ പ്രായമുള്ളവരെ മാറ്റിപാർപ്പിക്കുന്നതിനുള്ള സൗകര്യങ്ങളുണ്ട്.ഇവർക്കുള്ള മരുന്ന്, ഭക്ഷണം എന്നിവയ്ക്ക് പുറമെ വസ്ത്രം, പ്ലേറ്റ്, ഗ്ലാസ്‌, ചെരുപ്പ്, സോപ്പ്, ടൂത് ബ്രഷ്, പേസ്റ്റ് തുടങ്ങിയ വസ്തുക്കൾ അടങ്ങിയ കിറ്റും നൽകുന്നു. ഡോക്ടർ മാരുടെയും നഴ്‌സ്‌ മാരുടെയും 24 മണിക്കൂർ സേവനവും ലഭ്യമാണ്. ഇത്തരത്തിലുള്ള മുൻകരുതലുകൾ സ്വീകരിക്കുന്നതിനാൽ കോവിഡ് 19 രോഗം കൂടുതൽ പേരിലേക്ക് വ്യാപിക്കാതിരിക്കുന്നതിനു സഹായകമാവുന്നു.

Related Topics

Share this story