Times Kerala

അക്രമകാരികളായ അരികൊമ്ബനും ചക്കക്കൊമ്ബനും വിലസുന്നു; ഭീതിയോടെ നാട്ടുകാര്‍

 
അക്രമകാരികളായ അരികൊമ്ബനും ചക്കക്കൊമ്ബനും വിലസുന്നു; ഭീതിയോടെ നാട്ടുകാര്‍

രാജകുമാരി: വനാതിര്‍ത്തിയോടു ചേര്‍ന്ന കുടിയേറ്റ ഗ്രാമങ്ങള്‍ വീണ്ടും കാട്ടാനകളുടെ ആക്രമണ ഭീതിയില്‍. ചിന്നക്കനാല്‍ 301 കോളനിയില്‍‌ ഇന്നലെ ബധിരനും മൂകനുമായ ആദിവാസി യുവാവ് കൃഷ്ണന്‍ (45) കാട്ടാനകളുടെ തുമ്ബിക്കൈ കൊണ്ടുള്ള അടിയും ചവിട്ടും ഏറ്റു മരിച്ചതാണ് കാട്ടാന ആക്രമണങ്ങളിലെ അവസാനത്തെ സംഭവം. സ്ഥിരം അക്രമകാരികളായ അരികൊമ്ബനും ചക്കക്കൊമ്ബനും ചേര്‍ന്നാണ് കൃഷ്ണനെ കൊലപ്പെടുത്തിയത്.

2010 നു ശേഷം ഇതുവരെ 29 പേരാണ് വനം വകുപ്പ് ദേവികുളം റേഞ്ചിനു കീഴില്‍ വിവിധ സ്ഥലങ്ങളിലുണ്ടായ കാട്ടാന ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്. കഴിഞ്ഞ വര്‍ഷം 4 പേരാണ് ചിന്നക്കനാല്‍ മേഖലയില്‍ മാത്രം കൊല്ലപ്പെട്ടത്. 2018 മേയ് 24 ന് മൂലത്തുറയിലെ ഏലം എസ്റ്റേറ്റ് വാച്ചര്‍ വേലു(55), ജൂലൈ 4 ന് മുത്തമ്മ കോളനിയില്‍ തങ്കച്ചന്‍(55), ജൂലൈ 11 ന് രാജാപ്പാറയിലെ എസ്റ്റേറ്റ് സൂപ്പര്‍വൈസര്‍ കുമാര്‍(46), സെപ്റ്റംബര്‍ 20 ന് മൂലത്തുറയില്‍ തൊഴിലാളി ആയ മുത്തയ്യ (65) എന്നിവരാണ് കാട്ടാനകളുടെ ആക്രമണത്തില്‍ കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ടത്.

ജനവാസ മേഖലയില്‍ കാട്ടാനകളെ നിയന്ത്രിക്കുന്നതിന് വനം വകുപ്പിന്റെ പദ്ധതികള്‍ എല്ലാം പാളിയതോടെ നാട്ടുകാര്‍‌ ഭീതിയിലാണ്.

Related Topics

Share this story