Nature

ഒമാനില്‍ 1053 പേര്‍ക്ക്​ കൂടി കോവിഡ് ; 9​ പേര്‍ മരിച്ചു 

മസ്കത്ത് : ഒമാനില്‍ 1053 പേര്‍ക്ക്​ കൂടി കോവിഡ് 19​ സ്​ഥിരീകരിച്ചു . ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 77058 ആയി . 3504 പരിശോധനകളാണ്​ നടത്തിയത്​. പുതിയ രോഗികളില്‍ 952 പേര്‍ സ്വദേശികളും 101 പേര്‍ പ്രവാസികളുമാണ് ​. 1729 പേര്‍ക്ക്​ കൂടി രോഗം ഭേദമായി ​. ഇതോടെ രോഗമുക്​തരുടെ എണ്ണം 57028 ആയി .

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 9​ പേര്‍ കൂടി മരണപ്പെട്ടു ​. ഇതോടെ ആകെ മരണ സംഖ്യ 393 ആയി വർധിച്ചു . 69 പേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു . 552 പേരാണ്​ നിലവില്‍ ആശുപത്രികളില്‍ ചികിത്സയിലുള്ളത് ​. ഇതില്‍ 177 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്​. 19637 പേരാണ്​ നിലവില്‍ രോഗമുക്തി നേടിയത് ​.

prd
You might also like

Leave A Reply

Your email address will not be published.